റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350-യുടെ വില്‍പ്പന അഞ്ചുലക്ഷം പിന്നിട്ടു. 2022 ഓഗസ്റ്റില്‍ അവതരിപ്പിച്ച ഹണ്ടര്‍ ചുരുങ്ങിയ കാലയളവിലാണ് അഞ്ചുലക്ഷം വില്‍പ്പനയെന്ന നാഴികക്കല്ല് പിന്നിട്ടത്. അടിപൊളി സ്‌റ്റൈലിങ്, ഡയനാമിക് പെര്‍ഫോമന്‍സ്, മോഡേണ്‍-റെട്രോ ചാം എന്നിവയാല്‍ യുവ റൈഡര്‍മാരുടെ ഇഷ്ടപ്പെട്ട ചോയ്സാണ് ഹണ്ടര്‍ 350.

To advertise here,

ചുരുങ്ങിയ സമയത്തിനുള്ളില്‍ അഞ്ചുലക്ഷം വില്‍പ്പനയെന്ന നാഴികക്കല്ലിലെത്തുന്നത് ഹണ്ടര്‍ 350-യോടുള്ള ഉപഭോക്താക്കളുടെ അളവറ്റ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതിഫലനമാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ യാദ്വീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. എക്‌സ്‌പ്ലോറേഷന്‍, സെല്‍ഫ് എക്‌സ്പ്രഷന്‍, റൈഡിംഗിന്റെ ആനന്ദം എന്നിവയ്ക്ക് പ്രചോദനമാകുന്ന മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിക്കുന്നതില്‍ തങ്ങളെ തുടര്‍ന്നും പ്രചോദിപ്പിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും നന്ദി പറയുന്നു. വിവിധ ഭൂപ്രദേശങ്ങളിലുടനീളമുള്ള ഹണ്ടര്‍ 350 ഉപഭോക്താക്കള്‍ക്കൊപ്പം റൈഡുകള്‍ സംഘടിപ്പിച്ചുകൊണ്ട് റോയല്‍ എന്‍ഫീല്‍ഡ് ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിലൂടെ 'റൈഡ് മോര്‍ ആന്‍ഡ് റൈഡ് പ്യുവര്‍' എന്നതിനോടുള്ള തങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയില്‍ മെട്രോ നഗരങ്ങള്‍ക്ക് പുറമേ ടയര്‍-2,ടയര്‍-3 വിപണികളിലും ഹണ്ടര്‍ 350-ക്ക് വന്‍ ജനപ്രീതിയാണ് ലഭിച്ചത്. ഏഷ്യ പസഫിക് രാജ്യങ്ങളിലെ വിപണിയിലും യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്കന്‍ വിപണികളിലും ഹണ്ടര്‍ വില്‍പ്പനയിലുണ്ട്.