
റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിരയിലെ റോഡ്‌സ്റ്റര്‍ പതിപ്പായി എത്തിയ ഹണ്ടര്‍ 350 മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. റെട്രോ ഫാക്ടറി സീരീസ്, മെട്രോ ഡാപ്പര്‍ സീരീസ്, മെട്രോ റിബല്‍ സീരീസ് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ ബൈക്കിന് യഥാക്രമം 1.49 ലക്ഷം, 1.63 ലക്ഷം, 1.68 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിരയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ബൈക്കായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍.
റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ഡി.എന്‍.എ. നിലനിര്‍ത്തി തീര്‍ത്തും പുതുമയുള്ള ഡിസൈനിലാണ് ഹണ്ടര്‍ ഒരുങ്ങിയിട്ടുള്ളത്. വേരിയന്റുകള്‍ക്ക് അനുസരിച്ച് പ്രത്യേകം നിറങ്ങള്‍ നല്‍കിയാണ് ഹണ്ടര്‍ എത്തിയിട്ടുള്ളത്. റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സ്‌ക്രാം 411-ല്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഹെഡ്ലാമ്പ്, ഇന്റിക്കേറ്റര്‍ എന്നിവയാണ് ഹണ്ടറിലുമുള്ളത്. റോയല്‍ എന്‍ഫീല്‍ഡ് ബാഡ്ജിങ്ങ് നല്‍കി ഡ്യുവല്‍ ടോണിലാണ് ടാങ്കിന്റെ ഡിസൈന്‍, സിംഗിള്‍ പീസ് സീറ്റ്, സ്ലിപ്പ് ഗ്രാബ് റെയില്‍, വൃത്താകൃതിയിലുള്ള ടെയില്‍ലാമ്പ് എന്നിവയും ഈ വാഹനത്തിന് അഴകേകും.
എന്‍ജിന്‍ ഏരിയ, എക്സ്ഹോസ്റ്റ്, തുടങ്ങി അലോയി വീലുകള്‍ വരെ എല്ലാം ബ്ലാക്ക് നിറത്തിലാണ് ഒരുങ്ങിയിട്ടുള്ളത്. ഡിജിറ്റല്‍ സ്‌ക്രീന്‍ നല്‍കിയിട്ടുള്ള സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററാണ് അടിസ്ഥാനമായി നല്‍കിയിട്ടുള്ളത്. അതേസമയം, ഉയര്‍ന്ന പതിപ്പില്‍ ടേണ്‍ ബൈ ടേണ്‍ നാവിഗേഷനും നല്‍കുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതുതലമുറ മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ജെ പ്ലാറ്റ്ഫോമിന്റെ നവീകരിച്ച പതിപ്പിലാണ് ഹണ്ടര്‍ 350 ഒരുങ്ങിയിട്ടുള്ളത്.
റോയല്‍ എന്‍ഫീഡിന്റെ പുതിയ ക്ലാസിക്, മീറ്റിയോര്‍ മോഡലില്‍ നല്‍കിയിട്ടുള്ള 349 സി.സി. എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ഹണ്ടറിലും കരുത്തേകുക. ഇത് 20 ബി.എച്ച്.പി. പവറും 27 എന്‍.എം. ടോര്‍ക്കുമേകും. ആറ് സ്പീഡായിരിക്കും ഗിയര്‍ബോക്സ്. മുന്നില്‍ 300 എം.എമ്മും പിന്നില്‍ 270 എം.എം വലിപ്പവുമുള്ള ഡിസ്‌ക് ബ്രേക്ക് ആണ് ഇതിലൊരുങ്ങുക. ഡ്യുവല്‍ ചാനല്‍ എ.ബി.എസ്. സംവിധാനവും ഈ ബൈക്കിലെ സുരക്ഷ കാര്യക്ഷമമാക്കും.
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ എടുക്കുന്ന സമയത്തിനെക്കാള്‍ രണ്ട് സെക്കന്റ് കുറവ് സമയത്തിനുള്ളില്‍ ഹണ്ടര്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 114 കിലോമീറ്ററാണ് പരമാവധി വേഗത. ക്ലാസിക് 350-യെക്കാള്‍ 10 കിലോ ഭാരം കുറച്ച് 181 കിലോഗ്രാം ഭാരമാണ് ഹണ്ടറിലുള്ളത്. 1370 എം.എം. വീല്‍ബേസും 800 എം.എം. സീറ്റ് ഹൈറ്റുമാണ് ഇതില്‍ നല്‍കുന്നത്. 17 ഇഞ്ച് വലിപ്പമുള്ള അലോയി വീലാണ് ഇതില്‍ നല്‍കിയിട്ടുള്ളത്.
Content Highlights: Royal enfield hunder 350 launched in india, price starts at 1.49 lakhs onwards
Published: 08 Aug 2022, 10:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented