കൊച്ചി: ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ സ്ട്രീറ്റ് കൾച്ചർ പ്ലാറ്റ്‌ഫോമായ ഹണ്ടർഹുഡിന്റെ ആറാമത് എഡിഷൻ കൊച്ചിയിൽ നടന്നു. ആയിരിക്കണക്കിന് വരുന്ന റോയൽ എൻഫീൽഡ് ആരാധകരുടെയും ഇരുചക്ര വാഹനപ്രേമികളുടെയും വലിയ കൂട്ടായ്മയാണിത്. കളമശ്ശേരിയിലെ ചാക്കോള മില്ലിലായിരുന്നു പരിപാടി.

To advertise here,

സംഗീത പരിപാടികൾ, ആർട്ടുകൾ, സ്‌കേറ്റ്‌ബോർഡിങ്, അർബൻ സ്‌പോർട്‌സ്, ക്രിയേറ്റീവ് എക്‌സ്പ്രഷൻ തുടങ്ങിയ പരിപാടികൾ ഹണ്ടർഹുഡ് പരിപാടിക്ക് വലിയ ആഘോഷപ്രതീതിയാണ് സൃഷ്ടിച്ചത്. റോയൽ എൻഫീൽഡ് ബൈക്കുകളുടെ രൂപമാറ്റം വരുത്തിയ പതിപ്പുകൾ ഉൾപ്പെടെ നിരവധി മോഡലുകളാണ് ഹണ്ടർഹുഡ് വേദിയിൽ പ്രദർശനത്തിനായി ഒരുക്കിയിരുന്നത്.

ട്രൈബ് മാമ മേരികാലി, റാഞ്ച് x ക്ലിഫിർ, ഗബ്രി, എംസി കൂപ്പർ, ബേബി ജീൻ, ഡാബ്‌സി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ സെഷനുകളായി മ്യൂസിക് ഷോകൾ അരങ്ങേറിയത്. സ്‌കേറ്റ് ബോർഡിങ് ഷോക്കേസുൾ, ലൈവ് ഗ്രാഫിറ്റി, വിഷ്വൽ ആർട്ട്, ഇന്ററാക്ടീവ് ഇൻസ്റ്റലേഷനുകൾ, കസ്റ്റം മോട്ടോർ സൈക്കിളുടെ പ്രദർശനം തുടങ്ങിയവയും ഹണ്ടർ ഹുഡിന്റെ ആകർഷണങ്ങളായിരുന്നു.

അക്ഷരാർഥത്തിൽ കൊച്ചി എന്ന നഗരത്തിലെ സവിശേഷമായ സാംസ്‌കാരിക ചലനങ്ങളും ഈ നഗരത്തിലെ യുവത്വത്തിന്റെ ക്രിയേറ്റീവ് എനർജിയും സംഗമിച്ച വേദിയായിരുന്നു ഹണ്ടർഹുഡ്. കലകൾക്കും മോട്ടോർസൈക്കിൾ സംസ്‌കാരത്തിനും അപ്പുറത്തേക്ക് കൊച്ചി നഗരത്തിലെ സ്ട്രീറ്റ് കൾച്ചർ ആഘോഷിക്കുന്ന വേദിയായി ഹണ്ടർഹുഡ് മാറിയെന്നാണ് റോയൽ എൻഫീൽഡ് അവകാശപ്പെടുന്നത്.