റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നെത്തുന്ന ആദ്യ ഇലക്ട്രിക് ബെക്ക് ക്ലാസിക്കിനെ അടിസ്ഥാനമാക്കി ആയിരിക്കുമെന്നായിരുന്നു വിലയിരുത്തലുകള്‍. എന്നാല്‍, കഴിഞ്ഞ ദിവസം ഇ.ഐ.സി.എം.എ. മോട്ടോര്‍ഷോ 2023-ല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് കണ്ട സകലരേയും ഞെട്ടിക്കുന്നതായിരുന്നു പ്രദര്‍ശനത്തിനെത്തിയ കണ്‍സെപ്റ്റ്. അഡ്വഞ്ചര്‍ ബൈക്ക് ശ്രേണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് എത്തിച്ചിട്ടുള്ള ഹിമാലയനെ അടിസ്ഥാനമാക്കിയുള്ളതാണ് പ്രദര്‍ശനത്തിനെത്തിയ ആദ്യ ഇലക്ട്രിക് മോഡല്‍.

To advertise here,

ഒറിജിനല്‍ ഹിമാലയനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനില്‍ തന്നെയാണ് ഇലക്ട്രിക് കണ്‍സെപ്റ്റും ഒരുങ്ങിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് വാഹനങ്ങളോടുള്ള സമീപനവും ഭാവിയില്‍ ഒരുങ്ങുന്ന ഇലക്ട്രിക് അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കിന്റെ പ്രദര്‍ശനവുമാണ് ഇറ്റലിയിലെ മിലനില്‍ നടന്ന ഈ മോട്ടോര്‍ ഷോയിലുണ്ടായത്. നിരത്തുകളില്‍ എത്താനൊരുങ്ങുന്ന ഹിമാലയന്‍ 452 മോഡലും ഇവിടെ പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു. 

റെഗുലര്‍ ഹിമാലയന്‍ മോഡലുമായി ഡിസൈനും ഫീച്ചറുകളും പങ്കിട്ടാണ് ഇലക്ട്രിക് പതിപ്പ് ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പ്, മുന്നില്‍ നല്‍കിയിട്ടുള്ള വലിയ വൈസര്‍, എന്‍ജിന്‍ സ്ഥാനത്ത് നല്‍കിയിട്ടുള്ള ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കും. പെട്രോള്‍ ടാങ്ക് പോലെ ഒരുങ്ങിയിട്ടുള്ള ഏരിയയിലാണ് ചാര്‍ജിങ്ങ് സ്ലോട്ട് നല്‍കിയിരിക്കുന്നത്. താരതമ്യേന വീതി കുറഞ്ഞതും നല്ല നീളത്തിലുള്ളതുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള സീറ്റ്. 

റെഗുലര്‍ ബൈക്ക് പോലെ പിന്നിലെ ബ്രേക്കിന്റെ പെഡല്‍ ഫുട്ട്‌പെഗിന് സമീപമാണ് നല്‍കിയിട്ടുള്ളത്. ഹാന്‍ഡിലിലേക്ക് വരുമ്പോള്‍ സ്‌പോര്‍ട്‌സ് ബൈക്കുകള്‍ക്ക് സമാനമായ ഹാന്‍ഡിലാണ് ഇതിലുള്ളത്. ക്ലെച്ച് ലിവര്‍ നല്‍കിയിരിക്കുന്നത് കാണാന്‍ സാധിക്കും. റെഗുലര്‍ മോഡലില്‍ നിന്ന് തികച്ചും വ്യത്യസ്തമായാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററാണ് ഇതിലുള്ളത്. ചതുരാകൃതിയിലുള്ള ഡിജിറ്റല്‍ സ്‌ക്രീനാണ് ക്ലെസ്റ്ററിന്റെ സ്ഥാനത്ത് നല്‍കിയിട്ടുള്ളത്. ഇന്റിക്കേറ്റര്‍, ടെയ്ല്‍ലാമ്പ് തുടങ്ങിയവ റെഗുലര്‍ മോഡലിലേതാണ്. 

ഗോള്‍ഡന്‍ ഫിനീഷിങ്ങിലുള്ള അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്കാണ് മുന്നില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ ഒരുക്കും. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 19 ഇഞ്ചും വലിപ്പമുള്ള ടയറുകള്‍ തന്നെയാണ് ഇലക്ട്രിക്കിലും ഒരുങ്ങിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് നല്‍കിയിട്ടുള്ളതിനൊപ്പം ഡ്യുവല്‍ ചാനല്‍ എ.ബി.എസും ഇതില്‍ നല്‍കിയിട്ടുണ്ട്.മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഒന്നും റോയല്‍ എന്‍ഫീല്‍ഡ് വെളിപ്പെടുത്തിയിട്ടില്ല. 2025-ന് ശേഷമായിരിക്കും പ്രൊഡക്ഷന്‍ പതിപ്പ് എത്തുക.