ചെറിയ ദൂരം സഞ്ചരിക്കാനായി മാത്രം വൈദ്യുത സ്കൂട്ടറുകള് തിരഞ്ഞെടുക്കുന്ന രീതി വിഡയ്ക്ക് മാറ്റിയെഴുതാനായി.

'വൈദ്യുത സ്‌കൂട്ടറുകളെന്ന് കേൾക്കുമ്പോൾ തന്നെ ചാർജ് തീരുന്നതിന് മുൻപ് എത്ര ദൂരം സഞ്ചരിക്കാനാകും എന്ന ആശങ്കയാണ് ആദ്യമുയരുക. ഈ റെയ്ഞ്ച് പേടി ചുരുങ്ങിയ കാലയളവിനുള്ളിൽ മാറ്റിയെടുക്കാൻ വിഡയ്ക്ക് കഴിഞ്ഞുവെന്ന് അഭിമാനപൂർവം പറയാം' - ഹീറോ മോട്ടോകോർപ്പ് എമർജിങ് മൊബിലിറ്റി ബിസിനസ് യൂണിറ്റ് ചീഫ് ബിസിനസ് ഓഫീസർ കൗസല്യ നന്ദകുമാർ പറഞ്ഞു. ഹീറോ മോട്ടോകോർപ്പിന്റെ വൈദ്യുത ഇരുചക്രവാഹന വിഭാഗമായ വിഡ, കേരളത്തിൽ നേടിയ വളർച്ചയെക്കുറിച്ച് 'മാതൃഭൂമി'യോട് സംസാരിക്കുകയായിരുന്നു അവർ.
റെയ്ഞ്ച്, ചാർജിങ് പോയിന്റുകളുടെ ലഭ്യത, സർവീസ് എന്നിവയാണ് ഇ.വി. തിരഞ്ഞെടുക്കുന്നതിന് മുൻപ് ഉപഭോക്താക്കൾക്കുണ്ടാകുന്ന പ്രധാന ആശങ്കകൾ. ചെറിയ ദൂരം സഞ്ചരിക്കാനായി മാത്രം വൈദ്യുത സ്‌കൂട്ടറുകൾ തിരഞ്ഞെടുക്കുന്ന രീതി വിഡയ്ക്ക് മാറ്റിയെഴുതാനായി. വി.എക്‌സ്.2 വകഭേദത്തിന് 187 കിലോമീറ്റർ വരെയാണ് റെയ്ഞ്ച്. അതിനാൽ താമസസ്ഥലത്തിന് ചുറ്റുമുള്ള സുരക്ഷിത പരിധി കടന്ന് യാത്ര നടത്താനും കഴിയും. ഊരിമാറ്റാവുന്ന ബാറ്ററിയും നേട്ടമാകുന്നുണ്ട്.
സർവീസിൽ വിട്ടുവീഴ്ചയില്ല
വൈദ്യുത സ്‌കൂട്ടർ കമ്പനികൾ പ്രധാനമായി നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് സർവീസിലെ കാലതാമസം. വിഡ ഉപഭോക്താക്കൾക്ക് ഇത്തരം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നില്ല. ഹീറോ എന്നത് വിശ്വാസ്യതയിൽ പടുത്തുയർത്തിയ ബ്രാൻഡാണ്. വിഡയും അത് പിന്തുടരുന്നു. അതിനാൽ മികച്ച സർവീസ് സൗകര്യമാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. കേരളത്തിൽ വിഡയ്ക്ക് നിലവിൽ 26 ഡീലർഷിപ്പുകളുണ്ട്. 12 ഹീറോ പ്രീമിയം ഔട്ട്‌ലെറ്റുകളും ഏഴ് വിഡ ഹബ്ബുകളും ഇതിൽപ്പെടുന്നു. കോഴിക്കോട് പുതിയൊരു വിഡ ഹബ്ബിന്റെ നിർമാണം പുരോഗമിക്കുന്നു. 580 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും സ്ഥാപിക്കാനായി. ഇവയുടെ എണ്ണം വീണ്ടും ഉയർത്തുമെന്ന് കൗസല്യ നന്ദകുമാർ പറഞ്ഞു.
വമ്പൻ വളർച്ച
2026 ജൂണിൽ അവസാനിച്ച ആദ്യപാദത്തിൽ വിഡയുടെ കേരളത്തിലെ വിപണിവിഹിതം 9.8 ശതമാനമായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേകാലയളവിൽ ഇത് 4.1 ശതമാനം മാത്രമായിരുന്നു. ഇരട്ടിയിലധികമാണ് വളർച്ച. ഈ കാലയളവിൽ കേരളത്തിലെ വിൽപ്പനയിൽ നാല് മടങ്ങിന്റെ വൻ വളർച്ചയുമുണ്ടായി. ആകെ വിൽപ്പനയുടെ 80 ശതമാനവും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, തിരൂർ എന്നീ നഗരങ്ങളിൽ നിന്നാണെന്ന് അവർ പറഞ്ഞു.
ഇലക്ട്രിക് ബൈക്കും കുട്ടി ബൈക്കും
ഹീറോയുടെ ഇലക്ട്രിക് ബൈക്കുകളും വൈകാതെ പ്രതീക്ഷിക്കാമെന്ന് കൗസല്യ നന്ദകുമാർ വെളിപ്പെടുത്തി. കുട്ടികൾക്കായി ഡേർട്ട്-ഇ എന്ന ചെറു ഇലക്ട്രിക് ഡേർട്ട് ബൈക്കും വിഡ അവതരിപ്പിച്ചിട്ടുണ്ട്.
Content Highlights: Vida VX2 electric scooter offers an impressive 187km range, eliminating range anxiety for long trips., Hero Vida achieved a market share of 9.8% in Kerala by the first quarter ending June 2026., Extensive infrastructure with 26 dealerships, 580 fast-charging stations, and upcoming hubs in Kerala., Future launches include Hero electric bikes and the Dirt-E kids electric dirt bike.
Published: 16 Aug 2026, 03:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented