ജാവയുടെ കസ്റ്റം മെയ്ഡ് ബൈക്കായ പരേക് ബോബറിന്റെ ബുക്കിങ്ങ് തുടങ്ങി. ജാവ വെബ്സൈറ്റിലൂടെ 10,000 രൂപ അഡ്വാന്‍സ് ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. വരുന്ന ഏപ്രില്‍ മാസത്തോടെ പരേക് ഉപയോക്താക്കളിലെത്തിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.
2018 നവംബറില്‍ ജാവയുടെ രണ്ടാം വരവില്‍ പരേകും പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഇക്കഴിഞ്ഞ നവംബറിലാണ് ഈ വാഹനം ഔദ്യോഗികമായി അവതരിപ്പിച്ചത്. നിലവില്‍ ജാവ ബൈക്ക് ശ്രേണിയില്‍ ഏറ്റവും വില കൂടിയ മോഡലാണ് പരേക്. 1,94,500 രൂപയാണ് ഈ ബൈക്കിന്റെ എക്സ്ഷോറൂം വില.
സ്റ്റാന്റേര്‍ഡ് ജാവയുടെ അടിസ്ഥാനത്തിലുള്ള ക്ലാസിക് ബോബര്‍ സ്റ്റൈല്‍ മോഡലാണ് പരേക്. ഫ്ളോട്ടിങ് സിംഗിള്‍ സീറ്റ്, നീളമേറിയ സ്വന്‍ഗ്രാം, ഡാര്‍ക്ക് പെയിന്റ് ഫിനീഷ്, ചെറിയ സ്പോര്‍ട്ടി എകസ്ഹോസ്റ്റ്, ബാര്‍ എന്‍ഡ് മിറര്‍ തുടങ്ങിയവ പേരകിനെ വ്യത്യസ്തമാക്കും.
മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. 750 എംഎം ആണ് സീറ്റ് ഹൈറ്റ്. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലിസ്കോപ്പിക് ഹൈഡ്രോളിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്ഷന്. മുന്നില്‍ 280 എംഎം ഡ്യുവല്‍ ഡിസ്കും പിന്നില്‍ 240 എംഎം ഡ്യുവല്‍ ഡിസ്കുമാണ് ബ്രേക്ക്. ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയും വാഹനത്തിനുണ്ട്.
ജാവ, ജാവ 42 ബൈക്കുകളില്‍ നല്കിയിട്ടുള്ളതിനേക്കാള് കരുത്തേറിയ എന്‍ജിനാണ് പരേകിലുള്ളത്. 334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എന്ജിന് 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡാണ് ട്രാന്സ്മിഷന്. മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 (ഭാരത് സ്റ്റേജ് 6) നിലവാരത്തിലുള്ളതാണ് ഈ എന്ജിന്.
Content Highlights: Jawa Perak Bobber Bookings Open; Delivery Starts From April
Published: 02 Jan 2020, 10:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented