ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ഏറ്റവും പുതിയ മോഡലായ എക്‌സ്ട്രീം 160ആര്‍ അവതരിപ്പിച്ചു. ഹീറോ ബൈക്ക് നിരയിലെ വമ്പനായിരുന്ന എക്‌സ്ട്രീം സ്‌പോര്‍ട്‌സിന്റെ പകരകാരനായെത്തുന്ന എക്‌സ്ട്രീം 160ആറിനെ മാര്‍ച്ച് മാസത്തോടെ നിരത്തുകളില്‍ പ്രതീക്ഷിക്കാം.

To advertise here,

2019-ലെ മിലന്‍ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച എക്‌സ്ട്രീം1 ആര്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങിയിട്ടുള്ള വാഹനമാണ് എക്‌സ്ട്രീം 160ആര്‍. സ്‌പോര്‍ട്‌സ് ബൈക്കിനെക്കാളും സ്‌പോട്ടിയായ ഡിസൈനിലും ഷാര്‍പ്പ് സ്റ്റൈലിലും ഒരുങ്ങിയിട്ടുള്ള നേക്കഡ് ബൈക്ക് എന്നാണ് ഹീറോ എക്‌സ്ട്രീം 160 ആറിനെ വിശേഷിപ്പിക്കുന്നത്. 

പുതിയ ഡിസൈനിലുള്ള ഉയര്‍ന്ന ഫ്യൂവല്‍ ടാങ്ക്, സ്‌പോര്‍ട്ടി ഭാവമുള്ള ടെയ്ല്‍ ലാമ്പ്, എല്‍ഇഡിയില്‍ ഒരുങ്ങിയിരിക്കുന്ന ഹെഡ്‌ലാമ്പ്, സിഗ്നല്‍ ലൈറ്റ്, ടെയ്ല്‍ ലാമ്പ്, ഇതിനുപുറമെ, ഫുള്‍ ഡിജിറ്റല്‍ സംവിധാനത്തിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും എക്‌സ്ട്രീം 160 ആറിന് മികവേകുന്നുണ്ട്.

സുഖയാത്ര ഒരുക്കുന്നതിനായി മുന്നില്‍ 37 എംഎം ടെലിസ്‌കോപിക് സസ്‌പെന്‍ഷനും പിന്നില്‍ മോണോഷോക്കുമാണ് നല്‍കിയിട്ടുള്ളത്. 17 ഇഞ്ച് അലോയി വീലുകളാണ് ഇതിലുള്ളത്. പിന്നില്‍ 130 എംഎം വൈഡ് റേഡിയലും മുന്നില്‍ 110 എംഎം ടയറും നല്‍കിയിട്ടുണ്ട്. 138.5 കിലോഗ്രാമാണ് എക്‌സ്ട്രീം 160 ആറിന്റെ ആകെ ഭാരം. 

ബിഎസ്-6 നിലവാരത്തിലുള്ള 160 സിസി എയര്‍ കൂള്‍ഡ് എന്‍ജിനാണ് എക്‌സ്ട്രീം 160 ആറിന് കരുത്തേകുന്നത്. ഇത് 15 ബിഎച്ച്പി പവറും 14 എന്‍എം ടോര്‍ക്കുമേകും. 4.7 സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും എക്‌സ്ട്രീം 160 ആറിന് സാധിക്കും.

Content Highlights: Hero Xtreme 160R Unveiled; Launch Next Month