
ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ എക്സ്ട്രീം 200 എസിന്റെ ബിഎസ്-6 എന്ജിന് മോഡല്‍ നിരത്തുകളിലെത്താനൊരുങ്ങുന്നു. വരവടുത്തതിന്റെ ഭാഗമായി ഈ വാഹനം ഹീറോയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഏറെ വൈകാതെ അവതരിപ്പിക്കുമെന്നാണ് സൂചന.
ഹീറോയുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ മോഡലായ എക്സ്ട്രീം 200 ആറിന്റെ ഫുള്ളി ഫെയേര്‍ഡ് പതിപ്പാണ് എക്സ്ട്രീ 200 എസ്. ആദ്യ വരവില്‍ തന്നെ മികച്ച സ്റ്റൈലിലെത്തിയ ഈ വാഹനം ഡിസൈനില്‍ കാര്യമായ മാറ്റം വരുത്താതെയെത്തുമെന്നാണ് വിവരം. ബിഎസ്-4 മോഡല്‍ എക്സ്ട്രീം 200 ആറിന് 98,500 രൂപയായിരുന്നു എക്സ്ഷോറും വില.
ഹീറോയുടെ എക്സ്പള്‍സില്‍ നല്‍കിയിട്ടുള്ള 200 സിസി ഓയില്‍ കൂള്‍ഡ് എന്‍ജിനായിരിക്കും എക്സ്ട്രീം ആറിന്റെ ബിഎസ്-6 മോഡലില്‍ നല്‍കുകയെന്നാണ് സൂചന. ഈ ബൈക്കിന്റെ ബിഎസ്-4 മോഡലില്‍ 18 ബി.എച്ച്.പി പവറും 17.1 എന്‍.എം ടോര്‍ക്കുമേകുന്ന 200 സിസി എയര്‍ കൂള്‍ഡ് എന്‍ജിനായിരുന്നു നല്‍കിയിരുന്നത്.
മുന്നിലെ ഫുള്‍ ഫെയറിങ്, ഹെഡ്ലൈറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയായിരിക്കും ഈ മോഡലിലെ ഹൈലൈറ്റ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ എന്നീ സൗകര്യങ്ങള്‍ കണ്‍സോളില്‍ ലഭിക്കും. മസ്കുലാര്‍ ഫ്യുവല്‍ ടാങ്ക്, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, വിന്‍ഡ് സ്ക്രീന്‍ തുടങ്ങിയവ എക്സ്ട്രീം 200 എസിനെ വ്യത്യസ്തമാക്കും.
സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലസ്കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഏഴ് രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ് സസ്പെന്ഷന് ഒരുക്കുന്നത്. സുരക്ഷയ്ക്കായി മുന്നില്‍ 276 എം.എമും പിന്നില്‍ 220 എം.എമും ഡിസ്ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസ് എസ്ട്രീം 200 എസില്‍ നല്‍കുന്നുണ്ട്.
Content Highlights: BS-6 Engine Hero Xtreme To Launch Soon
Published: 29 Oct 2020, 01:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented