ഷ്യാകപ്പില്‍ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മുന്നോടിയായി ദേശീയഗാനത്തിനായി പാക് താരങ്ങള്‍ അണിനിരന്നപ്പോള്‍ മുഴങ്ങിയത് ടെഷറിന്റെ സൂപ്പർഹിറ്റ് ​ഗാനമായ ജലേബി ബേബി. അബദ്ധം മനസിലായതോടെ സംഘാടകര്‍ ഗാനം മാറ്റുകയും പാക് ദേശീയഗാനം സ്‌റ്റേഡിയത്തില്‍ മുഴങ്ങുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. 

To advertise here,

സംഭവത്തിൽ സരസമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ കൂടിയായ ടെഷർ ഇൻസ്റ്റ​ഗ്രാമിലൂടെ രം​ഗത്തെത്തി. 'ജലേബി ബേബി' ഒരുക്കുമ്പോൾ അതൊരു ആനന്ദ​ഗാനം ആകുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ ഇങ്ങനെയൊന്ന് ഞാൻ മനസ്സിൽ കരുതിയിരുന്നില്ല, ലോൽ," എന്ന് അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. വീഡിയോയും ടെഷർ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ ​ഗാനം അബദ്ധവശാൽ പ്ലേ ചെയ്ത വ്യക്തിയ്ക്ക് ​ഗായകൻ സ്റ്റോറിയിലൂടെ അഭിനന്ദനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. 

അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ ജേസൺ ഡെറുലോയെ ഉൾപ്പെടുത്തി 2021ലാണ് ടെഷർ 'ജലേബി ബേബി' ഒരുക്കിയത്. ഗായിക ശ്വേത സുബ്രം ആണ് ഗാനരംഗത്ത് നായികയായെത്തിയത്.യൂട്യൂബിൽ മാത്രം 40 കോടിയിലേറെ വ്യൂസ് ജലേബി ബേബി ഇതിനോടകം നേടി. മറ്റു മ്യൂസിക് പ്ലാറ്റ്ഫോമുകളിലും ​ഗാനം വമ്പൻ ഹിറ്റാണ്. ഹിതേഷ് ശർമയെന്നാണ് കനേഡിയന്‍- ഇന്ത്യന്‍ ഗായകനായ ടെഷറിന്റെ യഥാർഥനാമം. ഡെസ്പരാഡോ, യങ് ഷാരൂഖ്, റെഡി തുടങ്ങിയ ഹിറ്റുകളും ടെഷറിന്റേതായുണ്ട്.  

ദേശീയഗാനത്തിനായി ഇന്ത്യയുടെയും പാകിസ്താന്റെയും താരങ്ങള്‍ അണിനിരന്നതിന് പിന്നാലെയായിരുന്നു സംഭവം. പാക് താരങ്ങള്‍ നെഞ്ചില്‍ കൈവെച്ചുകൊണ്ട് ദേശീയ ഗാനത്തിനായി കാത്തിരുന്നു. എന്നാല്‍ മുഴങ്ങിയതാകട്ടെ 'ജലേബി ബേബി'യും. ഇതുകേട്ട പാക് താരങ്ങള്‍ ഞെട്ടുകയും പരസ്പരം നോക്കുകയും ചെയ്യുന്നത് വൈറലായ ദൃശ്യങ്ങളില്‍ കാണാം. ഉടന്‍ തന്നെ സംഘാടകര്‍ ഇത് പിന്‍വലിക്കുകയും പിന്നാലെ പാക് ദേശീയ​ഗാനം മുഴങ്ങുകയും ചെയ്തു. 

മത്സരത്തിൽ ഏഴുവിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താനെ 20 ഓവറിൽ 127 റൺസിലൊതുക്കിയ ഇന്ത്യ 25 പന്തുകൾ ശേഷിക്കെ, മൂന്നുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യത്തിലെത്തിയത്. ഇന്ത്യക്കായി സ്പിന്നർമാരായ കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തപ്പോൾ അക്സർ പട്ടേൽ രണ്ടും വരുൺ ചക്രവർത്തി ഒന്നും വിക്കറ്റ് നേടി. 44 പന്തിൽ 40 റൺസെടുത്ത സാഹിബ്‌സാദ ഫർഹാനാണ് പാകിസ്താന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ അഭിഷേക് ശർമ (13 പന്തിൽ 31) നൽകിയ മിന്നൽ തുടക്കവും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ (47*) ഇന്നിങ്‌സും ഇന്ത്യയുടെ വിജയം അനായാസമാക്കി. ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാരായി സൂപ്പർ ഫോറിലേക്ക് അടുത്തു.