
തൃശ്ശൂർ: ‘‘ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം... ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ മുരളി പൊഴിക്കുന്ന ഗാനാലാപം.....” ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ നിറയുന്ന ഈ ഭക്തിഗാനത്തിന് പ്രായം 43 കഴിഞ്ഞു.
1982-ൽ ഗുരുവായൂരിൽ ഉത്സവത്തിൽ ആദ്യമായി മുഴങ്ങിയ ഈ പാട്ട് 1986-ൽ തരംഗിണിയുടെ തുളസീതീർഥം എന്ന കാസറ്റിൽ വന്നതോടെ പ്രസിദ്ധമായി. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ വരികൾക്ക് സംഗീതം പകർന്നത് ടി.എസ്. രാധാകൃഷ്ണൻ. യേശുദാസിന്റേതാണ് ആലാപനം. സംസ്കൃതപദങ്ങളോ സങ്കീർണമായ പദപ്രയോഗങ്ങളോ വരികളിലില്ല. ഗുരുവായൂരിലെ കോയ്മക്കാരൻ കൂടിയായിരുന്നു ചൊവ്വല്ലൂർ. പാട്ട് ഹിറ്റായപ്പോൾ തന്നോട് ചോദിച്ചവരോടെല്ലാം അദ്ദേഹം പറഞ്ഞത് ഇത് ഗുരുവായൂരപ്പൻ ഒരുക്കിയ പാട്ടാണെന്നായിരുന്നു.
ഗുരുവായൂരപ്പന്റെ ഈണം - ടി.എസ്. രാധാകൃഷ്ണൻ
‘‘ 1982-ൽ ഗുരുവായൂരിൽ ഉത്സവത്തിനെത്തിയപ്പോഴാണ് ഉച്ചയ്ക്ക് ചൊവ്വല്ലൂർ വരികൾ എനിക്ക് തരുന്നത്. അന്നുതന്നെ വൈകീട്ട് സ്റ്റേജിൽ പാടി. മനസ്സിൽ ഗുരുവായൂരപ്പൻ തോന്നിച്ച ഈണത്തിലാണ് പാടിയത്. 1986-ലാണ് തരംഗിണിക്കുവേണ്ടി പാട്ട് റെക്കോഡ് ചെയ്തത്.
‘‘ദ്വിജാവന്തി”യാണ് രാഗമെന്ന് പലരും പറയാറുണ്ട്. എനിക്കത് നിശ്ചയമില്ല. എന്റെ ഏത് കച്ചേരിയിലും ഈ പാട്ട് പാടാതെ വേദിയിൽ നിന്നിറങ്ങാൻ പറ്റാറില്ല. ചെെെമ്പ സംഗീതോത്സവത്തിൽ സ്ഥിരമായി ഗായകർ ഇതു പാടുന്നു. ഒരു കീർത്തനത്തിന്റെ തലത്തിലേക്ക് എത്തി എന്നാണ് അതിനർഥം.” ‘എന്റെ അഹങ്കാരം ഇല്ലാതാക്കിയ പാട്ട് ’ എന്നാണ് ആർ.കെ. ദാമോദരൻഈ പാട്ടിനെക്കുറിച്ച് പറയുന്നത്.
അപൂർവതകളേറെ
ഗായിക ചിത്ര, “കണ്ണനാം ഉണ്ണി” എന്ന അവരുടെ ആൽബത്തിൽ ഈ ഗാനം പാടിയിട്ടുണ്ട്. കദ്രി ഗോപാൽ നാഥ് സാക്സഫോണിൽ പലവട്ടം ഈ ഗാനം വായിച്ചിട്ടുണ്ട്. മലയാളം തീരെ വശമില്ലാത്ത പ്രശസ്ത സംഗീതജ്ഞ അരുണാ സായിറാം പല വേദികളിൽ ഈ ഗാനം പാടി. പ്രഗല്ഭരായ ഉപകരണ വാദകർ പലവട്ടം ഈ ഗാനം വായിച്ചു. നൃത്താവിഷ്കാരങ്ങൾ വേറെ. യേശുദാസ് അദ്ദേഹത്തിന്റെ കച്ചേരികളിൽ ഈ ഗാനം പലതവണ പാടി.
Content Highlights: Discover the story behind the iconic Guruvayur Kripa song, its creation
Published: 14 Sept 2025, 10:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented