ഹരിപ്പാട് : ഒരു മാസമായി തകർന്നു കിടന്ന നടപ്പാതയുടെ സ്ലാബ് മാതൃഭൂമി വാർത്തയ്ക്കു പിന്നാലെ നന്നാക്കി. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിലേക്കുള്ള റോഡും റെയിൽവേ സ്‌റ്റേഷനിൽനിന്നും ദേശീയപാതയിലെത്തുന്ന വഴിയും തുടങ്ങുന്ന ഭാഗത്തായിരുന്നു അപകടകരമായ രീതിയിൽ നടപ്പാതയിലെ സ്ലാബ് തകർന്നു കിടന്നത്. ഒരു മാസമായിട്ടും നടപടിയുണ്ടായിരുന്നില്ല. വെള്ളിയാഴ്ച ഇതുസംബന്ധിച്ചു മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചു. ദേശീയപാതാ അതോറിറ്റിയും റവന്യൂ അധികൃതരും പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെട്ടു. തുടർന്ന്, വെള്ളിയാഴ്ച രാവിലെ തന്നെ ദേശീയപാത നിർമാണ കരാറുകാരുടെ പ്രതിനിധികൾ സ്ഥലത്തെത്തി സ്ലാബ് പുനഃസ്ഥാപിക്കുകയായിരുന്നു.
തിരക്കേറിയ ഭാഗത്തെ നടപ്പാതയിലെ സ്ലാബ് തകർന്നു കിടന്നിട്ടും ദേശീയപാത നിർമാണ കരാറുകാർ തിരിഞ്ഞു നോക്കിയിരുന്നില്ല.
Published: 28 Nov 2026, 02:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented