ചാരുംമൂട് : നൂറനാട് ഐ.ടി.ബി.പി. 27-ാം ബെറ്റാലിയനോടു ചേർന്ന് കേന്ദ്രീയവിദ്യാലയം സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങി. നൂറനാട് ലെപ്രസി സാനറ്റോറിയത്തിന്റെ അഞ്ചേക്കർ ഭൂമി 99 വർഷത്തേക്ക് പാട്ടത്തിനു നൽകിയ സ്ഥലത്താണ് വിദ്യാലയത്തിനു കെട്ടിടം പണിയുന്നത്. ഇതിനുള്ള വസ്തു വൃത്തിയാക്കുന്ന ജോലിയാണ് കഴിഞ്ഞദിവസം തുടങ്ങിയത്. ഭൂമി അളന്നുതിരിക്കുന്ന ജോലി ഡിസംബർ ആദ്യവാരത്തിൽ നടക്കും.
കേന്ദ്രീയവിദ്യാലയത്തിന് ഭൂമി ലഭ്യമാക്കണമെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി. നടത്തിയ ഇടപെടലുകളുടെ ഭാഗമായാണ് സ്ഥലം അനുവദിച്ചത്. ഇതിനായി ജൂലായ് 15-ന് ആരോഗ്യവകുപ്പു മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേർന്നിരുന്നു. എം.പി.യുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ്, ഐ.ടി.ബി.പി. ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഭൂമി പാട്ടത്തിനു നൽകുന്നതിനുള്ള തീരുമാനമെടുത്തു.
നൂറനാട് ലെപ്രസി സാനറ്റോറിയത്തിന്റെ ആകെയുണ്ടായിരുന്ന 134.84 ഏക്കർ ഭൂമിയിൽ 50 ഏക്കർ ഐ.ടി.ബി.പി. ബെറ്റാലിയൻ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്കായി 30 വർഷത്തേക്ക് പാട്ടത്തിനു നൽകിയിരിക്കുകയാണ്. ഇതിൽ ഐ.ടി.ബി.പി.യുടെ കൈവശമുള്ള ഭൂമിയിൽനിന്ന് 3.27 ഏക്കർ റവന്യൂവകുപ്പിനു തിരികെ നൽകി അതിനോടു ചേർന്നുകിടക്കുന്ന 1.73 ഏക്കർ കൂടി ഉൾപ്പെടുത്തി ആകെ അഞ്ചേക്കർ കേന്ദ്രീയവിദ്യാലയത്തിനായി കൈമാറാനാണു തീരുമാനം.
Published: 28 Nov 2026, 02:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented