ചാരുംമൂട് : വിൻഡ്‌സ് (വെതർ ഇൻഫർമേഷൻ നെറ്റ്‌വർക് ആൻഡ് ഡേറ്റ സിസ്റ്റം) പദ്ധതിയിൽ നൂറനാട് പുലിമേൽ തെക്ക് സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൂറനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാഖി അനീഷ്, സ്ഥിരംസമിതി അധ്യക്ഷരായ ടി.പി. ജയചന്ദ്രൻ, ജി. സുജാത, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ശ്രീകലാ സുരേഷ്, മണി രാജൻ, പി. ശ്രീജ, മോഹൻകുമാർ, വന്ദനാ സുരേഷ്, അജിതാ കമൽ, സി. പുഷ്പ, കൃഷി ഓഫീസർ ഡോ. ലക്ഷ്മി ശേഖർ തുടങ്ങിയവർ പങ്കെടുത്തു.

To advertise here,

‌രാജ്യത്തെ കാലാവസ്ഥാ വിവരശേഖരണ സംവിധാനങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണിത്. കാർഷിക ഉത്‌പാദനക്ഷമത വർധിപ്പിക്കുന്നതിനായി പ്രാദേശികതലത്തിൽ കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.