ചെങ്ങന്നൂർ : ശബരിമല തീർഥാടനം തുടങ്ങാൻ രണ്ടാഴ്ചമാത്രം ബാക്കിനിൽക്കേ ഒരുക്കങ്ങൾക്കു വേഗമേറി. ശബരിമല വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ അഞ്ചു റോഡുകളുടെ നവീകരണപ്രവൃത്തികൾ തുടങ്ങും. കിഴക്കേനട-ചിന്മയ റോഡ് പത്തുദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണു നിർദേശം.
ഇതിനായി മരാമത്ത് വകുപ്പ് റോഡിന്റെ അളവെടുത്തു. റെയിൽവേ സ്റ്റേഷൻ റോഡിലെ ഓടകൾ വൃത്തിയാക്കാൻ തുടങ്ങി. ബസ് സ്റ്റാൻഡിനു മുൻപിലുള്ള ഓടയിൽ വെള്ളവും മാലിന്യവും കെട്ടിനിൽക്കുകയാണ്. നഗരത്തിലെ എല്ലാ മാലിന്യവും ഈ ഓടയിലാണ് തങ്ങിനിൽക്കുന്നത്. അവലോകന യോഗങ്ങളിൽ ഓടയിലെ മാലിന്യം നീക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
തുടർന്ന് നഗരസഭ, മരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്നാണ് ഓടകൾ വൃത്തിയാക്കാനുള്ള പദ്ധതിക്കു രൂപം കൊടുത്തത്. ഇത്തവണയും നഗരസഭയ്ക്ക് എതിർവശത്തായി വിരിവെക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഇതിന്റെ പ്രാഥമിക ജോലികൾ തുടങ്ങി. ശുചീകരണാവശ്യങ്ങൾക്ക് കൂടുതൽ തൊഴിലാളികളെ നിയമിക്കും.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ ചോർച്ച അടയ്ക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. തീർഥാടനം തുടങ്ങുന്നതിനു മുൻപായി പെയിന്റിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കണമെന്നാണ് നിർദേശം. പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ ഇരിപ്പിടങ്ങൾ, ഫാനുകൾ, ചാർജിങ് പോയിന്റുകൾ എന്നിവ ഏർപ്പെടുത്തുന്നുണ്ട്. പിൽഗ്രിം സെന്ററിലെ ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണികളും നടക്കുന്നു. നവംബർ അഞ്ചിന് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തും.
Published: 28 Oct 2026, 02:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented