മുളക്കുഴ : തെരുവുനായ ശല്യം രൂക്ഷമായ മുളക്കുഴ പഞ്ചായത്തിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. പ്രത്യേക സംഘങ്ങളുപയോഗിച്ച് നായ്ക്കളെ പിടികൂടിയാണ് കുത്തിവെപ്പു നൽകുന്നത്. കഴിഞ്ഞയാഴ്ചയിൽ വളർത്തുനായ്ക്കൾക്ക് കുത്തിവെപ്പ് നൽകിയിരുന്നു. ലൈസൻസ് എടുത്തവരെല്ലാം നായ്ക്കളെ എത്തിച്ച് കുത്തിവെപ്പെടുത്തു. ഇതിന്റെ തുടർച്ചയായിട്ടാണ് തെരുവുനായ്ക്കൾക്ക് കുത്തിവെപ്പു കൊടുക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. പഞ്ചായത്തിൽ എം.സി.റോഡിലൂടെയടക്കം പ്രധാനപ്പെട്ട റോഡുകളിൽ രാത്രിയിൽ സഞ്ചരിക്കുന്ന ഇരുചക്രവാഹനയാത്രികരും കാൽനടയാത്രക്കാരും നായ്ക്കളെ പേടിച്ചാണ് സഞ്ചരിക്കുന്നത്.
നായ്ക്കൾ കുറുകേ ചാടിയതിനെത്തുടർന്ന് വീണു പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും മറ്റും നൽകുന്നതും വലിച്ചെറിയുന്നതുമാണ് നായശല്യം വർധിക്കാൻ കാരണമായി പഞ്ചായത്ത് അധികൃതർ പറയുന്നത്. പഞ്ചായത്തിന്റെയും മൃഗാശുപത്രിയുടെയും നേതൃത്വത്തിൽ നടക്കുന്ന പേവിഷബാധ പ്രതിരോധ കുത്തിവെപ്പു പദ്ധതി വൈസ് പ്രസിഡന്റ് സന്തോഷ് രമണിക ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അനീഷ് മുളക്കുഴ അധ്യക്ഷനായി. സീനിയർ വെറ്ററിനറി സർജൻ ഡോ. ജിനി ആനന്ദ്, കുഞ്ഞുമോൾ, ശോഭന, സുനിജ എന്നിവർ പങ്കെടുത്തു.
Published: 10 Nov 2026, 02:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented