ഇരവിപേരൂർ : തിരുവല്ല താലൂക്ക് എൻ.എസ്.എസ്‌. കരയോഗ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ഇരവിപേരൂർ മേഖലാ നായർ മഹാസമ്മേളനവും ശക്തിപ്രകടനവും യൂണിയൻ പ്രസിഡന്റ് ആർ. മോഹൻകുമാർ ഉദ്ഘാടനംചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. നാരായണൻനായർ അധ്യക്ഷത വഹിച്ചു. ഓതറ മാമൂട് ജങ്ഷനിലാരംഭിച്ച ശക്തിപ്രകടനം പഴയകാവ് ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഓഡിറ്റോറിയത്തിൽ (മന്നം നഗർ) സമാപിച്ചു.

To advertise here,

എൻ.എസ്‌.എസ്. രജിസ്ട്രാർ ഡോ. കെ.ബി. ജഗദീഷ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി വി.ആർ. സുനിൽ, സമ്മേളന സ്വാഗതസംഘം ചെയർമാൻ രാജൻ ബാബു, ജനറൽ കൺവീനർ ജി. സുരേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

യൂണിയൻ ഭരണസമിതിയംഗങ്ങളായ കെ.എൻ. അശോക്‌കുമാർ, അനുരാജ് ഐക്കര, ടി.ആർ. വിനോദ്കുമാർ, ജെ. ജയകൃഷ്ണൻ, ആർ. ചന്ദ്രലാൽ, പ്രതിനിധിസഭാംഗം പി.ആർ. പ്രസാദ്, കെ.ആർ. സുരേന്ദ്രൻനായർ, മനോജ് ടി.കെ., ശശിധരൻനായർ, കല്പന കുമാർ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി. ‌