കായംകുളം : ഗവ.ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിന്റെ പുറകുവശം കാടുകയറിയിട്ടു നാളുകളായി. എന്നാൽ, ഇതു വൃത്തിയാക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കുന്നില്ല. നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന സ്‌കൂൾപ്പരിസരം കാടുപിടിച്ചു കിടന്നിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. സ്‌കൂൾ പ്പരിസരത്ത് വളർന്നുനിൽക്കുന്ന കാടും വള്ളിച്ചെടികളും കെട്ടിടങ്ങളിലേക്കുചാഞ്ഞ് ക്ലാസ് മുറികളുടെ ജനാലകൾക്കുള്ളിലേക്കുവരെ എത്തിയിട്ടുണ്ട്.
കാടുപിടിച്ചു കിടക്കുന്നതിനാൽ ക്ലാസ് മുറികളിലേക്ക് ഇഴജന്തുക്കൾ കയറുമോ എന്നുള്ള ആശങ്കയുമുണ്ട്. കെട്ടിടങ്ങളിലേക്കും വള്ളിച്ചെടികൾ പടർന്നു നിൽക്കുന്നതിനാൽ കെട്ടിടങ്ങളും നശിക്കും. സ്‌കൂളിലെ പ്രധാന കെട്ടിടത്തിന്റെ തെക്കുഭാഗത്താണ് കാടുപിടിച്ചു കിടക്കുന്നത്. സ്‌കൂളിലെ ശൗചാലയങ്ങളും ശോച്യാവസ്ഥയിലാണെന്നു രക്ഷാകർത്താക്കൾ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് ബന്ധപ്പെട്ട അധികൃതരുടെ ഉത്തരവാദിത്വമാണ്. എന്നാൽ, മാസങ്ങളായി കാടുപിടിച്ചുകിടക്കുന്ന സ്‌കൂൾപ്പരിസരം വൃത്തിയാക്കുന്നതിനോ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ലെന്നും രക്ഷാകർത്താക്കൾ പറയുന്നു.
Published: 08 Nov 2026, 02:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented