കോഴഞ്ചേരി : റാന്നി-കോഴഞ്ചേരി റോഡിലെ ചെറുകോൽപ്പുഴ പാലത്തിന് ഇരുവശവും കോഴഞ്ചേരി ഭാഗത്ത് നിന്നുളള റോഡിലെ കാടുകൾ യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നു. കോഴഞ്ചേരി മേലുക ജങ്ഷനിൽ നിന്നും പാലത്തിലേക്ക് പ്രവേശിക്കുന്ന റോഡിലെ കാടുകളാണ് ഇരുചക്ര വാഹനങ്ങളുടേയും ഓട്ടോറിക്ഷകളുടേയും അടക്കമുളള ചെറിയ വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നത്.
ശബരിമല മണ്ഡല കാലം ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ റോഡിലേക്ക് പടർന്ന് നിൽക്കുന്ന കാടുകൾ അപകടഭീഷണി ഉയർത്തുന്നു. വലിയ വാഹനങ്ങൾ എതിരെ വരുമ്പോൾ ഇരുചക്രവാഹനൾ, ഓട്ടോറിക്ഷ സഞ്ചാരികൾ എന്നിവരുടെ മുഖത്തേക്കും ശരീരത്തിലേക്കും കാടിലെ മുളളുകൾ തുളഞ്ഞുകയറുന്നത് പതിവാണ്.താരതമ്യേന വീതികുറഞ്ഞ റോഡിൽ രൂക്ഷമായി വളർന്ന് നിൽക്കുന്ന കാടുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ശബരിമല മണ്ഡലകാലം തുടങ്ങുമ്പോൾ മുതൽ തീർഥാടകർ ആശ്രയിക്കുന്ന പ്രധാന റോഡ് കൂടിയാണ് കോഴഞ്ചേരി-ചെറുകോൽപ്പുഴ റാന്നി റോഡ്. മുന്നൊരുക്കങ്ങളും, തടസ്സങ്ങളും ഒഴിവാക്കി തീർഥാടകർക്ക് സുഗമമായയാത്ര ഒരുക്കുക എന്ന വാഗ്ദാനം ഇവിടെ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. നിരവധി ശബരിമല തീർഥാടകർ ആശ്രയിക്കുന്ന ഈ റോഡിൽ കാടുകൾ നീക്കം ചെയ്യണമെന്ന്് പതിവ് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.
Published: 10 Nov 2026, 01:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented