എടത്വാ : കർഷകരുടെ കണക്കുകൾ തെറ്റിച്ച് വില്ലനായി കനത്ത മഴ. ഏറെ പ്രയാസം സഹിച്ച് നിലമൊരുക്കി വിതച്ച കുട്ടനാട്ടിലെ പാടശേഖരങ്ങൾ കനത്ത മഴയിൽ മുങ്ങി. തുടർച്ചയായി പമ്പിങ് നടക്കുന്നുണ്ടെങ്കിലും വിത്ത് ചീഞ്ഞുപോകുമോ എന്ന ആശങ്കയിലാണു കർഷകർ.നിലമൊരുക്കി വെള്ളം പൂർണമായും വറ്റിച്ചതിനുശേഷം വരിനെല്ലും കളകളും കിളിർപ്പിച്ച് തോട്ടിൽനിന്നു വെള്ളംകയറ്റി മുക്കിയിരുന്നു. അതിനുശേഷം നടത്തിയ വിതയാണ് ഇപ്പോൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്. കഴിഞ്ഞതവണ വിളവെടുപ്പു സമയത്തുണ്ടായ മഴമൂലം ഈർപ്പത്തിന്റെ കാരണംപറഞ്ഞ് നെല്ലെടുപ്പു വൈകിയിരുന്നു.
തലവടി ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതിയുടെ നേതൃത്വത്തിൽ കൃഷിഭവനിൽ പ്രതിഷേധസമരം നടത്തിയതിനെത്തുടർന്നാണ് നെല്ലെടുപ്പു നടന്നത്. ഈ കാരണത്താൽ ഇത്തവണ വിതയിറക്കൽ നേരത്തേയാക്കുകയായിരുന്നു. തലവടി ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതിയുടെ പൊതുയോഗ തീരുമാനപ്രകാരം ഒക്ടോബർ 20-ന് വിതയിറക്കി. അന്നുമുതൽ തുടർച്ചയായി പെയ്യുന്ന മഴമൂലം ജലനിരപ്പുയർന്ന് വരമ്പുകൾപോലും മുങ്ങിയ അവസ്ഥയിലാണ്.വിത്ത് തയ്യാറാക്കിയെങ്കിലും തുടർച്ചയായ മഴമൂലം വിതയ്ക്കാത്ത കർഷകരുണ്ടെന്നും മഴ നിലയ്ക്കുന്നപക്ഷം വിതയ്ക്കാൻ കാത്തിരിക്കുകയാണെന്നും കർഷകൻ കൂടിയായ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള പറഞ്ഞു.
Published: 23 Oct 2026, 02:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented