എ.സി. റോഡിൽ വൻ ഗതാഗതക്കുരുക്ക്
ഒരാളുടെ പരിക്ക് ഗുരുതരം
മങ്കൊമ്പ് : എ.സി. റോഡിൽ ചരക്കുലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്കു പരിക്ക്. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർക്കാണ് പരിക്കേറ്റത്. തമിഴ്നാട് ധർമപുരി ജില്ലയിൽ പാലിക്കേരിൽ പളനിസ്വാമി (28), തമിഴ്നാട് ചെങ്കോട്ട സ്വദേശി രമേശൻ (52) എന്നിവർക്കാണ് പരിക്ക്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനിൽ വ്യാഴാഴ്ച പുലർച്ചെ 5.15-ഓടെയായിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്തുനിന്നു വന്ന വാഹനത്തിലെ ഡ്രൈവർ രമേശിന്റെ പരിക്ക് ഗുരുതരമാണ്. ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി ഡ്രൈവറുടെ കാബിൻ പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കരുതുന്നത്.
അപകടത്തെത്തുടർന്ന്, എ.സി. റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഒരു വണ്ടിയിൽ സിമന്റും മറ്റേ വണ്ടിയിൽ സ്റ്റീൽ കമ്പിയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിനുകുറുകേ ഗതാഗതം തടസ്സപ്പെടുത്തിക്കിടന്ന വാഹനങ്ങൾ വലിയ ക്രെയിൻ എത്തിച്ചാണ് നീക്കംചെയ്തത്. പോലീസിന്റെ മണിക്കൂറുകൾ നീണ്ട ശ്രമഫലമായാണ് വാഹനഗതാഗതം പുനഃസ്ഥാപിക്കാനായത്.
Published: 16 Oct 2026, 03:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented