പൂച്ചാക്കൽ : പവർകട്ടിനെതിരേ സി.പി.ഐ. അരൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റി പൂച്ചാക്കൽ കെ.എസ്.ഇ.ബി. ഓഫീസിലേക്കു മാർച്ചും തുടർന്നു ധർണയും നടത്തി. സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമൻ സമരപരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ടി. ആനന്ദൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ. ബാബുലാൽ, ജില്ല കമ്മിറ്റി അംഗങ്ങളായ ഡി. സുരേഷ് ബാബു, ബീനാ അശോകൻ, മണ്ഡലം അസി. സെക്രട്ടറി സ്മിതാ ദേവാനന്ദ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. രജിത, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.എം. അജയകുമാർ, ഡി. അനിൽ തുടങ്ങിയവർ സംസാരിച്ചു.

To advertise here,

പൂച്ചാക്കൽ തെക്കേക്കരയിൽനിന്ന്‌ തുടങ്ങിയ മാർച്ചിന് കെ.കെ. പ്രഭാകരൻ, ഷാജി കെ. കുന്നത്ത്, കെ.എം. ദിപീഷ്‌, പി.എ. ഫൈസൽ, എം.വി. കമലാസനൻ എന്നിവർ നേതൃത്വം നൽകി.

ചേർത്തല : സംസ്ഥാനത്തെ വൈദ്യുതി പവർകട്ടിനും വൈദ്യുതി മേഖലയിലെ കെടുകാര്യസ്ഥതയ്ക്കുമെതിരേ സി.പി.ഐ. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി. ഓഫീസുകളിലേക്കു മാർച്ച് നടത്തി. ചേർത്തല മണ്ഡലം കമ്മിറ്റിയുടെ മാർച്ച്, ചേർത്തല സി.കെ. കുമാരപ്പണിക്കർ സ്മാരക മന്ദിരത്തിനു സമീപത്തുനിന്നു തുടങ്ങി, ഇരുമ്പുപാലത്തിനു വടക്കുവശത്തെ കെ.എസ്.ഇ.ബി. ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്നു, ചേർന്ന സമ്മേളനം എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ജില്ല എക്‌സിക്യുട്ടീവ് അംഗം എൻ. എസ്. ശിവപ്രസാദ് അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി കെ. ഉമയാക്ഷൻ, ജില്ല എക്‌സിക്യുട്ടീവ് അംഗങ്ങളായ എം.സി. സിദ്ധാർഥൻ, സന്ധ്യാ ബെന്നി എന്നിവർ പ്രസംഗിച്ചു.

തണ്ണീർമുക്കം : സി.പി.ഐ. ചേർത്തല സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർമുക്കം കെ.എസ്.ഇ.ബി. സെക്‌ഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. തുടർന്ന്, ചേർന്നസമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം കെ.ബി. ബിമൽറോയ് ഉദ്ഘാടനം ചെയ്തു. ജില്ല കൗൺസിൽ അംഗം കെ.ബി. ഷാജഹാൻ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ബൈരഞ്ജിത്ത്, സാംജു സന്തോഷ്, സുജിത്ത് രാമചന്ദ്രൻ, ഡി. സുഭദ്ര, സി.ഡി. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.