ചെങ്ങന്നൂർ : പുലിയൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾ ശിശുദിനം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ശിശുദിന റാലിയിൽ ഗാന്ധിജി, നെഹ്റു, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭ്ഭായ് പട്ടേൽ, സരോജിനി നായിഡു തുടങ്ങിയ സ്വാതന്ത്ര്യസമര നായകരുടെയും രാഷ്ട്രനേതാക്കളുടെയും വേഷമണിഞ്ഞ് വിദ്യാർഥികൾ അണിനിരന്നു. തുടർന്ന്, വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വിവേക് റാലി ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന്, തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സമ്മാനങ്ങൾ നേടിയ ലില്ലിയിലെ വിദ്യാർഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും ആദരിച്ചു. കേരള ട്രാവൽസ് വൈസ് ചെയർമാൻ കെ.സി. ചന്ദ്രഹാസൻ, മാനേജിങ് ഡയറക്ടർ ജയാ ചന്ദ്രഹാസൻ, മാനേജിങ് ട്രസ്റ്റി ജി. വേണുകുമാർ, അംഗങ്ങളായ നൗഷാദ് ആറ്റിൻകര, ബാലചന്ദ്രൻ നായർ, എസ്. ഗോപിനാഥ്, ജൂണി കുതിരവട്ടം, ജയശ്രീ ഗോപാലകൃഷ്ണൻ, ലതാ വേണുകുമാർ, പ്രിൻസിപ്പൽ മോളി സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.
ചെങ്ങന്നൂർ : പുത്തൻകാവ് മെട്രപൊളീറ്റൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശിശുദിനാഘോഷം ഫോക്ലോർ അക്കാദമി മുൻ ചെയർമാനും ഗാനരചയിതാവുമായ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.എൻ. സതീശ് കുമാർ അധ്യക്ഷനായി. പ്രിൻസിപ്പൽ സജി പട്ടരുമഠം, പ്രഥമാധ്യാപകൻ അലക്സ് വർഗീസ് മാവേലിക്കര, സുനിൽ പി. ഉമ്മൻ, ജിൻസി രാജു, സീമ പി. ജോൺ, സുനിത മേരി ജോയി, ലതാ സൂസൻ തോമസ് എന്നിവർ പ്രസംഗിച്ചു.
മാന്നാർ : കുട്ടമ്പേരൂർ ശ്രീകാർത്ത്യായനി വിദ്യാമന്ദിറിൽ ശിശുദിന സന്ദേശറാലിയും യോഗവും നടത്തി. മാന്നാർ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യസമിതി ചെയർമാൻ ഇൻചാർജ് ശ്യാമളവല്ലി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡിന്റ് വി.ആർ. ശിവപ്രസാദ് അധ്യക്ഷനായി. ജോ.സെക്രട്ടറി മോഹനൻ കോയിക്കൽ, ട്രഷറർ വേണു പി. കേശവ്, ഭാരതീയ വിദ്യാനികേതൻ ജില്ല മെമ്പർ വി. അനിൽകുമാർ, സ്കൂൾ പ്രിൻസിപ്പൽ ടി. ശൈലജ, സ്റ്റാഫ് സെക്രട്ടറി അനിത, പി.ടി.എ. പ്രസിഡന്റ് ശരത്, മാതൃഭാരതി ജില്ല പ്രസിഡന്റ് പ്രിയങ്ക, സ്കൂൾ മാതൃഭാരതി പ്രസിഡന്റ് കവിത, എന്നിവർ ശിശുദിന സന്ദേശംനൽകി .
ചെറിയനാട് :ചെറിയനാട് ഗ്രാമപ്പഞ്ചായത്ത് ഏഴ്,എട്ട്,ഒൻപത്,10,11,12 വാർഡുകളിലെ അങ്കണവാടികളിലെ കുട്ടികളും അങ്കണവാടി ജീവനക്കാരും രക്ഷാകർത്താക്കളും എ.എൽ.എം.എസ്.സി. അംഗങ്ങളും വാർഡംഗങ്ങളും സംയുക്തമായി ശിശുദിന റാലി കൊല്ലകടവ് കിഴക്കേ ജങ്ഷനിൽ നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാരി മധു ഉദ്ഘാടനം നിർവഹിച്ചു. റാലിയിൽ പങ്കെടുത്ത കുട്ടികൾക്ക് കൊല്ലകടവ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ ശീതളപാനീയവും മധുരവും വിതരണംചെയ്തു.
മാന്നാർ : ജവാഹർലാൽ നെഹ്റുവിന്റെ ജീവിത ചരിത്രം പാവകളിയിലൂടെ കുട്ടികൾക്ക് പകർന്നു നൽകി കുരട്ടിക്കാട് ശ്രീഭുവനേശ്വരി സ്കൂൾ അധ്യാപകർ ശിശുദിനാഘോഷം അവിസ്മരണീയമാക്കി. കെ.ജി. വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷത്തോടനുബന്ധിച്ചാണ് കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജീവിത ചരിത്രം പാവകളിയിലൂടെ കുഞ്ഞുമനസുകളിലേക്ക് പകർന്നു നൽകിയത്.
ആഘോഷങ്ങൾക്ക് മുന്നോടിയായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത ശിശുദിനാഘോഷയാത്ര നടന്നു. സ്കൂളിൽ നടന്ന ശിശുദിനാഘോഷച്ചടങ്ങ് സ്കൂൾ മാനേജർ പ്രദീപ്ശാന്തി സദൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഗണേഷ് കുമാർ, കമ്മിറ്റിയംഗങ്ങളായ രാജശേഖരൻ പിള്ള, ശശിധരൻപിള്ള തുഷാര, സ്കൂൾ പ്രിൻസിപ്പൽ ബിന്ദു എം. പിള്ള എന്നിവർ സംസാരിച്ചു. തുടർന്ന്, വിവിധ കലാപരിപാടികൾ അരങ്ങേറി. അധ്യാപകരായ എം.എസ്. രാജേശ്വരി, പ്രീതാ പ്രദീപ്, ജി. കൃഷ്ണപ്രിയ, ധന്യാ രംഗൻ, എസ്. ശ്രുതി, മീനാ കൃഷ്ണൻ, നയന, ആതിര, രാജി എന്നിവർ നേതൃത്വം നൽകി.
Published: 15 Nov 2026, 02:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented