കൊടുങ്ങല്ലൂർ : ഇത് ഒരു നാടിന്റെ മുഴുവൻ ആഗ്രഹവും സ്വപ്നവുമായിരുന്നു…, മാത്രമല്ല 928 ദിവസത്തോളം നീണ്ടുനിന്ന പോരാട്ടവീര്യത്തിന്റെ പൂർത്തീകരണവും.
ചന്തപ്പുര-കോട്ടപ്പുറം ബൈപാസിലെ സി.ഐ. ജങ്ഷനിൽ അതിവേഗത്തിൽ നിർമാണം ആരംഭിച്ച അടിപ്പാതയുടെ ഒരുഘട്ടം പൂർത്തിയായി. അടിപ്പാതയിലൂടെ വാഹനങ്ങൾക്കും കാൽനടയാത്രികർക്കും റോഡ് മുറിച്ച് കടക്കാനാകുന്ന റോഡിന്റെ മെറ്റലിങ് ശനിയാഴ്ചയോടെ പൂർത്തിയായി.
ജില്ലയിലെ ആറുവരിപ്പാത നിർമാണം 92 ശതമാനവും പൂർത്തിയായ ഘട്ടത്തിലാണ് അടിപ്പാത അനുവദിച്ചതും അതിവേഗത്തിൽ നിർമാണം ആരംഭിച്ച് രണ്ടരമാസം കൊണ്ട് പൂർത്തിയാക്കിയതും.
ആറുവരിപ്പാത നിർമാണം ആരംഭിച്ചതോടെയാണ് നിലവിലുണ്ടായിരുന്ന സിഗ്നൽ ജങ്ഷൻ അടച്ചുകെട്ടാൻ നീക്കം തുടങ്ങിയത്. ജങ്ഷനു വടക്ക് ചന്തപ്പുരയിൽ മേൽപ്പാലവും തെക്ക് അടിപ്പാതയും നിർമാണം പൂർത്തിയായതോടെ സി.ഐ. ജങ്ഷൻ പൂർണമായും അടച്ച് റോഡ് നിർമാണം പൂർത്തിയാക്കാനായിരുന്നു നീക്കം. എലിവേറ്റഡ് ഹൈവേ കർമസമിതി 928 ദിവസമാണ് ദേശീയപാതയോരത്ത് പന്തൽകെട്ടി സായാഹ്നധർണയും മറ്റ് സമരങ്ങളും നടത്തിയത്. ഇതിനിടയിൽ ജങ്ഷൻ ഒഴിച്ചിട്ട് മറ്റ് ഭാഗങ്ങളിൽ നിർമാണം പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു.
കഴിഞ്ഞ ജൂണിൽ അടിപ്പാത അനുവദിച്ചുവെങ്കിലും ഒാഗസ്റ്റ് ആറിനാണ് നിർമാണം ആരംഭിച്ചത്. അടിപ്പാതയിലൂടെ വാഹനങ്ങൾ കടന്നുപോയിത്തുടങ്ങിയെങ്കിലും മുകൾഭാഗം നിർമാണം പൂർത്തിയായിട്ടില്ല. 7.5 മീറ്റർ വീതിയിലും നാലു മീറ്റർ ഉയരത്തിലുമാണ് അടിപ്പാത പൂർത്തിയായത്.
Published: 15 Nov 2026, 02:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented