ചേർത്തല : കരപ്പുറത്തെ പ്രധാന ക്ഷേത്രങ്ങളിൽ 15-ന് വിപുലമായ ചടങ്ങുകളോടെ സ്കന്ദഷഷ്ഠി ഉത്സവം നടത്തും. ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രത്തിൽ (പുത്തനമ്പലം) ഞായറാഴ്ച രാവിലെ ഒൻപതു മുതൽ കാവടി പ്രദക്ഷിണം തുടങ്ങും. കാവടി അഭിഷേകം, പഞ്ചാമൃതാഭിഷേകം, പാലഭിഷേകം, സുബ്രഹ്മണ്യ പൂജ, അർച്ചനകൾ തുടങ്ങിയ വഴിപാടുകൾ ചീട്ടാക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ചേർത്തല വടക്കുംമുറി കുമാരപുരം സുബ്രഹ്മണ്യക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ മുതൽ വിശേഷാൽ പൂജകൾ, തുടർന്നു അന്നദാനം എന്നിവ നടത്തും.
ചേർത്തല : ചേർത്തല ശാവേശ്ശേരി ശ്രീനാരായണ ഗുരുപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി ഉത്സവം 15-ന് നടത്തും. ഞായറാഴ്ച വിശേഷാൽ വഴിപാടുകൾ, നവഗ്രഹ ശാന്തിഹോമം, ഒരുകുടം പാലഭിഷേകം, പഞ്ചാമൃതാഭിഷേകം, കാവടി ഘോഷയാത്ര, കാവടിയഭിഷേകം, തളിച്ചുകൊട, ആണ്ടി ഊട്ട് എന്നിവയുണ്ടാകും.
ചേർത്തല : ചേർത്തല ശാവേശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ 15-നു സ്കന്ദ ഷഷ്ഠി ഉത്സവം നടത്തും. സുബ്രഹ്മണ്യപൂജ, പാലഭിഷേകം, പഞ്ചാമൃതം എന്നീ വഴിപാടുകൾ നടത്താൻ സൗകര്യമുണ്ടാകും.
തണ്ണീർമുക്കം കരിക്കാട് പനയിട ദേവീക്ഷേത്രത്തിൽ ഞായരാഴ്ച രാവിലെ ഒൻപത് മുതൽ കാവടി പ്രദക്ഷിണം, 11-ന് കാവടി പൂജ, തുടർന്ന് അഭിഷേകങ്ങൾ, പകൽ ഒന്നിന് പ്രസാദമൂട്ട്.
കൊക്കോതമംഗലം കുമാരാനുഗ്രഹപുരം സുബ്രഹ്മണ്യക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ 10-ന് കാവടി ഘോഷയാത്ര തുടങ്ങും.
തുറവൂർ : കളരിക്കൽ മഹാദേവീക്ഷേത്രത്തിൽസ്കന്ദഷഷ്ഠി ഞായറാഴ്ച നടക്കും. ഗോപീകൃഷ്ണൻ ശാന്തി കാർമികത്വം വഹിക്കും.
പൂച്ചാക്കൽ : അരൂക്കുറ്റി സുബ്രഹ്മണ്യക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി ഉത്സവം ഞായറാഴ്ച നടക്കും. രാവിലെ 7.30-ന് ക്ഷീര കുംഭ കാവടി ഘോഷയാത്ര, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം എന്നിവയുണ്ടാകും.
പൂച്ചാക്കൽ : പാണാവള്ളി അംബികാവിലാസം അരയങ്കാവ് ദേവീക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി ഉത്സവം ഞായറാഴ്ച നടക്കും. ക്ഷേത്ര മേൽശാന്തി സഞ്ജുവിന്റെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ അഭിഷേകങ്ങൾ, ഷഷ്ഠിപൂജ എന്നിവ നടക്കും.
Published: 14 Nov 2026, 03:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented