ചേർത്തല: രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്കെതിരേ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് കെ.പി. ശശികല നൽകിയ മാനനഷ്ടക്കേസ് ചേർത്തല മജിസ്ട്രേറ്റ് കോടതി തള്ളി. എട്ട് വർഷം നീണ്ട നിയമവ്യവഹാരത്തിനൊടുവിലാണ് വിധി.
സ്വകാര്യ ചാനലിലെ ചർച്ചയ്ക്കിടെ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങളെ തുടർന്നായിരുന്നു മാനനഷ്ടക്കേസ്. 2017-ലാണ് കെ.പി ശശികല ചേർത്തല മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽചെയ്തത്. കേസിൽ രാജ്മോഹൻ ഉണ്ണിത്താനുവേണ്ടി മുൻ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. ടി.കെ സൈദാലിക്കുട്ടി, അഡ്വ. ബി.എം. ജമാൽ, അഡ്വ. സി.വി തോമസ് എന്നിവർ ഹാജരായി.
Content Highlights: Cherthala court dismissed a defamation case against Kasaragod MP Rajmohan Unnithan
Published: 22 Sept 2025, 02:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented