രണ്ടോ മൂന്നോ മുകുളങ്ങളുള്ള നടീൽവസ്തു (തലക്കം) ഒന്നിനോടൊന്നു ചേർത്ത് ചാലുകളിൽ നിരത്തിവച്ചു മണ്ണിട്ട് മൂടി, മുകുളങ്ങൾ വശങ്ങളിൽ വരുംവിധം നിരത്തിെവച്ചു നടുന്നതാണ് പതിവുരീതി. കരിമ്പു ഗവേഷണകേന്ദ്രം കണ്ടെത്തിയ പുതിയൊരു സാങ്കേതികവിദ്യയാണ് സെറ്റലിങ് ട്രാൻസ്‌പ്ലാൻറിങ് ടെക്‌നിക്. ഇതിൽ വിളപ്പൊലിമയുള്ള കരിമ്പിന്റെ ഇനത്തിൽനിന്ന് ഒറ്റമുട്ട് അഥവാ ഒറ്റമുകുളം (ബഡ്ഡ് ചിപ്പ്) എടുത്തു പോളിബാഗിലോ പ്രോട്രേയിലോ പ്രത്യേകം നട്ടുമുളപ്പിച്ചു നടുകയാണ് ചെയ്യുന്നത്.
പ്രധാന കൃഷിസ്ഥലത്തു നടുന്നതിനു 25-30 ദിവസം മുൻപാണ് ഇത് ചെയ്യുക. ഇവിടെ രണ്ടു ഗുണങ്ങളുണ്ട്. ഒന്ന് കരിമ്പിൻ തണ്ടിന്റെ ആവശ്യം 80 ശതമാനത്തോളം കുറയുന്നു. ഇനിയൊന്ന് 15 മുതൽ 20 ശതമാനം വരെയുണ്ടാകുന്ന വിള വർധനയാണ്. മണ്ണും മണലും നന്നായി പൊടിഞ്ഞ കാലിവളവും അല്ലെങ്കിൽ പ്രസ് മഡ്‌ഡും (നീര് മാറ്റിയതിനുശേഷമുള്ള പരുവപ്പെട്ട അവശിഷ്ടം) 1:1:1 എന്ന അനുപാതത്തിൽ തയ്യാറാക്കിയ പോട്ടിങ് മിശ്രിതത്തിലാണ് ആരോഗ്യമുള്ള ഒറ്റമുകുളം നടുന്നത്. ഇത് ശ്രദ്ധയോടെ പരിചരിച്ചാൽ മൂന്നു നാലാഴ്ചകൊണ്ട് തൈകളായി മാറ്റിനടീലിനു തയ്യാറാകും. അപ്പോഴേക്കും ഇതിൽ മൂന്നു നാലിലകളും കാണും.
ഇവ നടുന്നതിനു സാധാരണപോലെ ചാലുകൾ ഒരുക്കുക. ഇങ്ങനെ നടുമ്പോൾ ചാലുകൾ തമ്മിൽ അഞ്ചടി അകലം നൽകി അതിൽ നടാം. വരികൾ തമ്മിൽ 90 മുതൽ 120 സെന്റി മീറ്ററും ചെടികൾ തമ്മിൽ 30 മുതൽ 45 സെന്റി മീറ്ററും ആണ് ശുപാർശ ചെയ്യുന്നത്. നടുമ്പോൾ തൈയ്യുടെ തണ്ട് കുറഞ്ഞത് അഞ്ച് സെന്റി മീറ്റർ മൺനിരപ്പിനു മുകളിൽ ഉണ്ടാകണം.
ബാക്കി പരിചരണമെല്ലാം സാധാരണ കരിമ്പു കൃഷിയിലേതുപോലെത്തന്നെ. ഇതിന്റെ മറ്റൊരു മേന്മ ചാലുകൾക്കിടയിൽ വേണ്ടത്ര സ്ഥലമുള്ളതിനാൽ അത്യാവശ്യം മറ്റിടവിളകൾ നടാൻ കഴിയും. അത്യാവശ്യം കൃഷിപ്പണികൾക്കു ഇടയകലം സഹായകമാകുന്നു. പലതവണ കുറ്റിവിള എടുക്കാനും അവസരം കിട്ടുന്നു. കൂടാതെ സാധാരണ കൃഷിയിൽ വേണ്ട അത്ര ജലം ഇതിനു വേണ്ടിവരുന്നില്ല. കൃഷിച്ചെലവ് ഗണ്യമായി കുറയുന്നു. വിളവ് പതിവുരീതിയിൽനിന്ന് വർധിക്കുന്നു. ഹൃസ്വകാല വിളകളായ പയർ, പച്ചക്കറികൾ തുടങ്ങിയ ഇടവിളകൾ നട്ടുവളർത്തുന്നതു വഴി വഴി ഒരേസമയം അധികവരുമാനം നേടാനും സാധിക്കുന്നു.
Content Highlights: Reduces seed cane requirement by up to 80 percent. Increases crop yield by 15 to 20 percent. Allows intercropping with short-term crops like vegetables for extra income. Saves water and significantly lowers overall farming costs.
Published: 08 Sept 2026, 02:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented