സാധാരണ സപ്പോട്ട വളരുന്നതുപോലെ മേമി സപ്പോട്ടയും വളർത്താം. തൈകൾ വളർത്താമെങ്കിലും ഒട്ടുതൈകളാണ് നല്ലത്. ഇതാകുമ്പോൾ വേഗത്തിൽ കായ്‌പിടിക്കും. ചാണകപ്പൊടിയും എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും കലർത്തിയുള്ള നടീൽമിശ്രിതം പുതിയ തൈകൾക്ക് വേരോടാൻ സഹായകമാണ്.

To advertise here,

അടിവളം ചേർത്ത് ഒരുക്കിയ കുഴിയിൽ ഒരാഴ്ച കഴിഞ്ഞു കുറച്ചു വളംകൂടെ ചേർത്തിളക്കിവേണം ഒട്ടുതൈ നടാൻ. പൂർണവളർച്ചയെത്തിയ മരത്തിന് 50-55 കിലോഗ്രാം ആണ് ജൈവവളം വേണ്ടത്. ഇത് കാലിവളം മതിയാകും. പുറമേ മേയ്-ജൂൺ മാസം 250-500 ഗ്രാം വീതം റോക്ക് ഫോസ്‌ഫേറ്റ് ചേർക്കണം. ഇതു ഒരിക്കൽക്കൂടി സെപ്റ്റംബർ-ഒക്ടോബറിലും ആവർത്തിക്കാം. ഒരു മരം പൂർണ വളർച്ചയെത്തിയാൽ 500 ഗ്രാം നൈട്രജൻ, 360 ഗ്രാം ഫോസ്‌ഫറസ്, 750 ഗ്രാം പൊട്ടാഷ് എന്നതാണ് രാസവള ശുപാർശ. ഇതു മേയ്-ജൂണിലും, സെപ്റ്റംബർ -ഒക്ടോബറിലും ആണ് ചേർക്കേണ്ടത്.

കായ്‌പിടിക്കാനും പൊഴിയാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: സൾഫേറ്റ് ഓഫ് പൊട്ടാഷിന്റെ പ്രയോഗം. ഇതു വളമായി മണ്ണിൽ ചേർക്കാം. ഇലത്തളിയായും നൽകാം. മരം പൂക്കാൻ തുടങ്ങുന്നതിനു മുൻപും കായ്‌കൾ വളരുന്ന സമയത്തും ഒരേപോലെ 100-150 ഗ്രാം, മേൽമണ്ണിൽ കലർത്തി തടത്തിനുചുറ്റും നനവിന്റെ പശ്ചാത്തലത്തിൽ വിതറിച്ചേർക്കാം. നനവ് നിർബന്ധമാണ്. 2-3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി നേർപ്പിച്ച്‌ 15 ദിവസം ഇടവിട്ട് രണ്ടോ മൂന്നോ തവണ തളിക്കുന്നത് കായ്‌പിടിത്തത്തെ പ്രോത്സാഹിപ്പിക്കും. കായ്‌കൾ പിടിച്ചുതുടങ്ങുന്ന സമയം അഞ്ച് ഗ്രാം കാൽസ്യം നൈട്രേറ്റ് ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു നൽകുന്നത് കായ്‌പൊഴിച്ചിൽ തടയാൻ സഹായിക്കും. അതിരാവിലെയാണ് ഇതെല്ലാം ചെയ്യേണ്ട്.

കായ്‌കളുടെ വലുപ്പവും തൂക്കവും വർധിപ്പിക്കാനും പഴമേന്മ മെച്ചപ്പെടുത്താനും മധുരം കൂട്ടാനും കായുടെ ഉൾഭാഗം ബ്രൗൺ നിറമാകുന്നതു തടയാനും പൊട്ടിപ്പിളരുന്നത് പ്രതിരോധിക്കാനുമെല്ലാം ബോറോൺ പ്രയോഗം ഉപകരിക്കും.