കുരുമുളകിനെ മൂടോടെ നശിപ്പിക്കുന്ന രോഗമാണ് ദ്രുതവാട്ടം. പേര് സൂചിപ്പിക്കുന്നപോലെ ദ്രുതമായി വാടും. ഇലകളിലും ഇളം തണ്ടുകളിലും കറുത്ത പൊള്ളിവീണപോലുള്ള പാടുകള്‍ വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കും. ഫൈറ്റോഫ്ത്താറ കുമിളാണ് രോഗഹേതു.
മേല്‍മണ്ണില്‍നിന്നും അടിമണ്ണില്‍നിന്നും നീര്‍വാര്‍ച്ച ഉറപ്പാക്കുന്നതാണ് രോഗനിയന്ത്രണത്തിന്റെ ആദ്യഘട്ടം. മഴ ആരംഭിക്കുന്നതിന് മുമ്പും ശേഷവും പടര്‍ന്ന് വളരുന്ന ചെന്തലകള്‍ മുറിച്ചുമാറ്റുകയോ താങ്ങുമരത്തോട് ചേര്‍ത്തുകെട്ടുകയോ വേണം. താങ്ങുമരങ്ങളുടെ കൊമ്പ് കോതി സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തണം. കൊടി ഒന്നിന് ഒരു കിലോഗ്രാം കുമ്മായം ചേര്‍ത്തുകൊടുക്കാം. രണ്ടാഴ്ച കഴിഞ്ഞതിനുശേഷം അഞ്ച് കിലോഗ്രാം ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം ചേര്‍ക്കണം. രോഗം ബാധിച്ച വള്ളികള്‍ വേരടക്കം പിഴുതുമാറ്റി കത്തിച്ചുകളയണം. വളം ചെയ്യുന്ന അവസരത്തില്‍ വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെ സംരക്ഷിക്കുന്നത് ഏറെ പ്രധാനം.
രോഗബാധിതമായ തോട്ടത്തില്‍ വര്‍ഷത്തില്‍ രണ്ടുതവണ ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം അഞ്ച് കിലോഗ്രാം വീതം ചേര്‍ക്കണം. സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി വര്‍ഷത്തില്‍ നാലുതവണയെങ്കിലും തടം കുതിര്‍ക്കണം. പൊട്ടാസ്യം ഫോസ്ഫണേറ്റ് വര്‍ഷത്തില്‍ നാലുതവണയെങ്കിലും മൂന്നു മില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിച്ചുകൊടുക്കുന്നത് രോഗത്തെ പ്രതിരോധിക്കുന്നതിനും കരുത്തോടെ വളരുന്നതിനും സഹായകമാകും.
Content Highlights: Learn about Phytophthora Blight of Pepper. Discover symptoms, organic and chemical control methods
Published: 28 Sept 2024, 08:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented