
കൊച്ചി: വിവിധ രാജ്യങ്ങളിൽനിന്ന് ജൂലായിൽ മാത്രം ഇറക്കുമതി ചെയ്തത് 5000 ടൺ കുരുമുളക്. രാജ്യത്ത് കുരുമുളക് വില വർധിച്ച ഘട്ടത്തിലാണ് ശ്രീലങ്ക ഉൾപ്പെടെയുളള രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി കൂടിയത്. ജൂലായിൽ ശ്രീലങ്കയിൽനിന്ന് മാത്രം 4,350 ടൺ കുരുമുളകാണ് ഇറക്കുമതി ചെയ്തത്. വിയറ്റ്‌നാം, ബ്രസീൽ എന്നീ രാജ്യങ്ങളിൽനിന്ന് 600 ടണ്ണോളം കുരുമുളകും ഇറക്കി.
നവസേവ, തൂത്തുക്കുടി, ചെന്നൈ, മുന്ദ്ര, തുക്ലഗാബാദ്, കൊച്ചി എന്നീ തുറമുഖങ്ങളിലാണ് വിദേശത്തുനിന്നുള്ള കുരുമുളക് ഇറക്കുമതി ചെയ്തത്. രാജ്യത്ത് വില ഉയർന്നുനിന്ന സമയത്താണ് ഇറക്കുമതിക്ക് ഓർഡർ നൽകിയത്. എന്നാൽ, ഒരു മാസത്തിനിടെ വില താഴേക്കുപോയി.
അവശ്യവസ്തുവിന്റെ ഗണത്തിൽ കുരുമുളക് കൂടി ഉൾപ്പെടുത്തിയതോടെ, വില വീണ്ടും കുറയ്ക്കാനുള്ള ഇടപെടലുകളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടയിലാണ് ഇറക്കുമതി ചെയ്ത ചരക്ക് വിപണിയിലേക്ക് വരുന്നത്. കുരുമുളകിന് വില കുറഞ്ഞതോടെ, ഇറക്കുമതി ചെയ്ത മുളക് വേഗത്തിൽ വിറ്റുതീർക്കുന്നതിനുള്ള വിപണി ഇടപെടലുണ്ടാകും. ഇതുമൂലം വീണ്ടും മുളകിന് വില ഇടിയും. ഇതും കർഷകർക്ക് തിരിച്ചടിയാകും.
ശ്രീലങ്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രകാരം ഈ വർഷം 2000 ടൺ കുരുമുളക് വരെ നികുതി ഇല്ലാതെ ഇറക്കുമതി ചെയ്യാനാകും. അതുകൂടി വരുന്നതോടെ വില വീണ്ടും താഴേക്ക് പോകുമെന്ന് കച്ചവടസമൂഹം പറയുന്നു. ഇതൊക്കെ കർഷകർക്ക് വലിയ ഭാരമായി മാറും.
Content Highlights: pepper Price down again
Published: 21 Aug 2024, 07:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented