ഫലവർഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ ക്ലസ്റ്റർ അധിഷ്ഠിത ഫലവർഗ കൃഷിക്ക് വ്യാഴാഴ്ച ആലപ്പുഴ ജില്ലയിൽ തുടക്കം. മുഹമ്മയിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഭക്ഷണത്തിൽ കൂടുതൽ പഴങ്ങൾ ഉൾപ്പെടുത്തുക, നാട്ടുവിപണികളിൽ അതതിടത്തെ പഴങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയാണു ലക്ഷ്യങ്ങൾ.
എ.ഐ.എം.എസ്. പോർട്ടലിൽ രജിസ്റ്റർചെയ്ത കർഷകർക്കാണ് ഒട്ടുതൈകൾ നൽകുന്നത്. മാവ്, പ്ലാവ്, വാഴ, മാങ്കോസ്റ്റിൻ, ഡ്രാഗൺഫ്രൂട്ട്, അവകാഡോ തുടങ്ങിയവയുടെ തൈകളാണു നൽകുന്നത്. തിരഞ്ഞെടുത്ത ബ്ലോക്കുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് 1,000 ഹെക്ടറിൽ ഫലവർഗ കൃഷി ചെയ്യാനാണ് ആദ്യ ഘട്ടത്തിലെ ലക്ഷ്യം.
ആർക്കൊക്കെ അപേക്ഷിക്കാം: 25 സെന്റ് മുതൽ ഒരു ഹെക്ടർ വരെ സ്ഥലമുള്ളവർക്ക് അപേക്ഷിക്കാം. സ്ഥലം ഒരാളുടേതാകണമെന്നില്ല. പക്ഷേ, അടുത്തടുത്തായിരിക്കണം. ഒരാൾക്കോ കൂട്ടമായോ കൃഷിചെയ്യാം. തൈകൾ ഇടവിളയായി നടാം. തൈകൾക്കൊപ്പം ജൈവമിശ്രിതവും കൃഷി ഓഫീസിൽനിന്നു ലഭിക്കും. സബ്സിഡി നിരക്കിലാണ് ഇവ നൽകുക. കർഷകനു ചെലവാകുന്ന മുഴുവൻ തുകയുടെ 60 ശതമാനമാണ് സബ്സിഡി.
Content Highlights: subsidy for fruit cultivation in kerala
Published: 22 Aug 2024, 10:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented