ഇരിങ്ങാലക്കുട: കാലാവസ്ഥാമാറ്റം മൂലം സമുദ്രജലനിരപ്പ് ഉയർന്നാൽ കേരളത്തിലെ പല പ്രദേശങ്ങളിലെയും കുടിവെള്ളം മുട്ടും. ഭൂമി കൃഷിയോഗ്യമല്ലാതാകും. ചുരുക്കത്തിൽ നല്ലൊരു ഭാഗം സ്ഥലം വാസയോഗ്യമല്ലാതായി മാറും.‌

To advertise here,

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജിയോളജി ആൻഡ്‌ എൻവയോൺമെന്റ് സയൻസ് വകുപ്പിലെ ഗവേഷണവിദ്യാർഥിനിയായ എം.എം. ഷൈമ നടത്തിയ ഗവേഷണമാണ് ഈ മുന്നറിയിപ്പ് നൽകുന്നത്. ചൈനയിലെ ഷാങ്ഹായിൽ നടന്ന പേജസ് ഓപ്പൺ സയൻസ് മീറ്റിങ്ങിൽ പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു.

ശുദ്ധജലസ്രോതസ്സുകൾ ശോഷിച്ച് ഉപയോഗ്യമല്ലാതാകാനും വലിയ തോതിൽ ഉപ്പുവെള്ളം കയറാനുമുള്ള സാധ്യതയുണ്ടെന്നും പഠനം പറയുന്നു. തീരപ്രദേശങ്ങളിൽ മുൻകാലങ്ങളിലുണ്ടായിരുന്ന മണ്ണിന്റെ ഘടനയും അതിൽ ഉൾച്ചേർന്നിരിക്കുന്ന ജീവജാലങ്ങളുടെ പ്രത്യേകതയുമാണ് പഠനവിധേയമാക്കിയത്. ‘മധ്യകേരളത്തിലും ദക്ഷിണേന്ത്യയിലും സമുദ്രനിരപ്പിലെ മാറ്റങ്ങളുടെ തെളിവുകളും ആഗോളറെക്കോർഡുകളിൽ അതിന്റെ സ്വാധീനവും’ എന്ന വിഷയത്തിലാണ് ഷൈമ പ്രബന്ധം അവതരിപ്പിച്ചത്.