കുട്ടനാട്: നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 1.17 രൂപ കേന്ദ്രം കൂട്ടിയെങ്കിലും ആനുപാതികവര്‍ധന കേരളത്തില്‍ നടപ്പാകുമോയെന്നു സംശയം. ഇക്കാര്യം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനില്‍ 'മാതൃഭൂമി'യോടു പറഞ്ഞു.
കേന്ദ്രം വര്‍ധിപ്പിച്ചതോടെ 21.83 രൂപയായിരുന്ന താങ്ങുവില 23 ആയി. ആനുപാതികമായി സംസ്ഥാനത്ത് വില കൂട്ടാറില്ല. കേരളത്തിലേ സംസ്ഥാനവിഹിതം നല്‍കുന്നുള്ളൂവെന്നാണ് സര്‍ക്കാര്‍ നിലപാട്.
2019-ല്‍ 18.15 രൂപയായിരുന്ന കേന്ദ്രവിഹിതം അഞ്ചുവര്‍ഷത്തിനിടെ 4.85 രൂപയാണ് കൂടിയത്. അതേസമയം 2019-ല്‍ 8.80 രൂപയായിരുന്ന സംസ്ഥാനവിഹിതം 2.43 രൂപ കുറഞ്ഞ് 6.37 രൂപയായി.
കയറ്റിറക്കുകൂലിയായി കേന്ദ്രം നല്‍കുന്നത് കിലോയ്ക്ക് 12 പൈസയാണ്. ഇതുകൂടി ചേര്‍ത്ത് ഒരു കിലോ നെല്ലിന് കര്‍ഷകനു കിട്ടുന്നത് 28.32 രൂപയും.
കേന്ദ്രത്തില്‍ നോക്കിയല്ല തീരുമാനം
കേന്ദ്രം വില കൂട്ടുന്നതോ കുറയ്ക്കുന്നതോ സംസ്ഥാനം നോക്കാറില്ല. കര്‍ഷകര്‍ക്കു കേന്ദ്രം നല്കിയാലും ഇല്ലെങ്കിലും മാന്യമായവില സംസ്ഥാനം ഉറപ്പാക്കും. സംസ്ഥാനം ഇപ്പോള്‍ത്തന്നെ നെല്‍ക്കര്‍ഷകര്‍ക്കു മാന്യമായ വിലയാണു നല്‍കുന്നത്. നിലവിലെ 28.20 രൂപ മറ്റെങ്ങുമില്ലാത്ത വിലയാണ്. സംസ്ഥാന ഭക്ഷ്യവകുപ്പുമന്ത്രി ജി.ആര്. അനില്‍ പറഞ്ഞു.
2019 -ലെ കേന്ദ്ര -സംസ്ഥാനവിഹിത താരതമ്യം
- കേന്ദ്രവിഹിതം -18.15 രൂപ
- സംസ്ഥാനവിഹിതം -8.80 രൂപ
- ആകെ -26.95 രൂപ
പ്രഖ്യാപനപ്രകാരം കര്‍ഷകര്‍ക്കു കിട്ടേണ്ടത്
- കയറ്റിറക്കുകൂലി (കേന്ദ്രം) -0.12 രൂപ
- കേന്ദ്രം ഇനി നല്‍കേണ്ടത് -23 (താങ്ങുവില) + 0.12 = 23.12 രൂപ
- സംസ്ഥാന വിഹിതം -9.52 രൂപ
- കര്‍ഷകര്‍ക്കു കിട്ടേണ്ടത് - 32.64 രൂപ
- കിട്ടുന്നത് -28.32 രൂപ
- കുറവ് -4.32 രൂപ
Content Highlights: kerala farmers might not benefited with msp price hike soon
Published: 21 Jun 2024, 08:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented