തിരുവനന്തപുരം: സംസ്ഥാനത്ത് വായ്പയെടുത്ത് കൃഷിചെയ്യുന്ന 17 ലക്ഷം കർഷകരിൽ 57,521 പേർക്കുമാത്രമാണ് വിള ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതെന്ന് റിപ്പോർട്ട്. ബാങ്കുകളുടെ വീഴ്ചകാരണം 16.50 ലക്ഷത്തോളം കർഷകർ ഇൻഷുറൻസിന് പുറത്തായി.
2023 ഒക്ടോബർമുതൽ 2024 മാർച്ചുവരെയുള്ള സംസ്ഥാനത്തെ വിള ഇൻഷുറൻസ് റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്. നിലവിൽ വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമായവർക്കുമാത്രം ഈ കാലയളവിൽ 83 കോടിരൂപ നഷ്ടപരിഹാരമായി നൽകി. എന്നാൽ, മുഴുവൻ കർഷകരുടെയും ഈ കാലയളവിലെ നഷ്ടം കണക്കാക്കുമ്പോൾ മൊത്തം നാശനഷ്ടം 1200 കോടിയോളം ഉണ്ടാകുമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.
2023-’24 സാമ്പത്തികവർഷം കൊടുംചൂട് വിളകളെ ബാധിച്ചു. 32 ഡിഗ്രിക്കു മുകളിൽ ചൂട് ഉയർന്ന സ്ഥലത്താണ് ഇൻഷുറൻസ് നഷ്ടപരിഹാരം കണക്കാക്കിയിട്ടുള്ളത്.
നെല്ലിനാണ് വിളനാശം കൂടുതലുണ്ടായത്. 79.26 കോടിരൂപയാണ് നെല്ലിന്റെ നാശത്തിനുമാത്രം നഷ്ടപരിഹാരമായി നൽകിയത്.
Content Highlights: 16.5 lakh farmers in Kerala are without crop insurance due to bank failures.
Published: 08 Sept 2025, 02:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented