ഇന്ന് രാജ്യത്ത് കർഷകർ നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളികളിലൊന്നാണ് വന്യമൃഗങ്ങളുടെ ആക്രമണം. ഇത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയേറുന്ന സാഹചര്യങ്ങൾ ഭരണകൂടത്തിനും തലവേദനയാകാറുണ്ട്. ഈ പ്രതിസന്ധിക്ക് പരിഹാരമായി ബെംഗളൂരു ആസ്ഥാനമായുള്ള 'കാതിധൻ' (Katidhan) എന്ന സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത നൂതന ഉപകരണമാണ് 'പരബ്രാക്ഷ്' (Parabraksh). റോബോട്ടിക്സ് എഞ്ചിനീയറായ എസ്.ആർ. അയാൻ ആണ് വന്യജീവികളെ ഉപദ്രവിക്കാതെ കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്.
പരബ്രാക്ഷ് എന്ന വാക്കിന് കന്നഡ ഭാഷയിൽ 'വന്യമൃഗങ്ങളിൽ നിന്നുള്ള സംരക്ഷണം' എന്നാണ് അർഥം. വന്യമൃഗങ്ങളെ ഉപദ്രവിക്കാതെതന്നെ കൃഷിയിടങ്ങളിൽനിന്ന് അകറ്റി നിർത്താൻ സഹായിക്കുന്ന ഉപകരണമാണിത്. പ്രത്യേക ആകൃതിയിൽ രൂപകല്പന ചെയ്ത ഒരു സൗരോർജ സ്മാർട്ട് ഡിറ്ററന്റ് ലൈറ്റാണിത്. 2020-ലാണ് ‘പരബ്രാക്ഷ്’ ആദ്യമായി പുറത്തിറക്കിയത്.
സാധാരണയായി കർഷകർ ഉപയോഗിക്കുന്ന ഇലക്ട്രിക് ഫെൻസിങ് പോലുള്ള രീതികൾ മൃഗങ്ങൾക്കും മനുഷ്യർക്കും അപകടമുണ്ടാക്കാം. എന്നാൽ, പരബ്രാക്ഷ് വന്യജീവികളുടെ സ്വാഭാവികമായ അതിജീവന സഹജവാസനയെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. രണ്ട് വർഷത്തിലധികം നീണ്ട ഗവേഷണത്തിലൂടെയാണ് മൃഗങ്ങളുടെ മനഃശാസ്ത്രം മനസ്സിലാക്കി ഈ ഉപകരണം വികസിപ്പിച്ചെടുത്തത്.
'പ്രെഡേറ്റർ ഫേസ്' (Predator Face) എന്ന നൂതന സാങ്കേതികവിദ്യയാണ് ഈ ഉപകരണത്തിന്റെ വിജയരഹസ്യം. ഇതിലെ നാല് ശക്തമായ എൽഇഡി ലൈറ്റുകൾ വന്യമൃഗങ്ങളുടെ കണ്ണുകൾക്ക് വേട്ടക്കാരുടെ കണ്ണുകളായി തോന്നിപ്പിക്കുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ലൈറ്റുകൾ ക്രമരഹിതമായ രീതിയിൽ മിന്നുന്നതിലൂടെ, അവിടെ കാവൽക്കാരൻ ചലിക്കുന്നുണ്ടെന്ന തോന്നൽ വന്യമൃഗങ്ങളിൽ ഉണ്ടാക്കുന്നു. ഇത് മൃഗങ്ങളിൽ ഭയമുണ്ടാക്കുകയും അവ കൃഷിയിടത്തിൽ പ്രവേശിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. ആന, കടുവ, സിംഹം, പുള്ളിപ്പുലി, കാട്ടുപന്നി, മാൻ, കുറുക്കൻ തുടങ്ങിയ വലിയ വന്യമൃഗങ്ങളെ അകറ്റി നിർത്താൻ ഈ ഉപകരണം വളരെ ഫലപ്രദമാണ്.
പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിധത്തിലാണ് പരബ്രാക്ഷിൻ്റെ നിർമാണം. ബോക്സിന്റെ മുകൾഭാഗത്താണ് സൗരോർജ പാനൽ സ്ഥാപിച്ചിരിക്കുന്നത്. സൗരോർജത്തിന് പുറമെ, മോശം കാലാവസ്ഥയിൽ മൈക്രോ യുഎസ്ബി വഴിയും ഈ ഉപകരണം ചാർജ് ചെയ്യാനാകും. -40 ഡിഗ്രി സെൽഷ്യസ് മുതൽ 60 ഡിഗ്രി സെൽഷ്യസ് വരെയുള്ള കഠിനമായ താപനിലയിലും ഇത് സുഗമമായി പ്രവർത്തിക്കും.
കൃഷിയിടങ്ങളിൽ നാല് അടിവരെ ഉയരത്തിലാണ് ഇത് സ്ഥാപിക്കേണ്ടത്. രാത്രിയിൽ സ്വയം പ്രവർത്തിക്കുകയും പകൽ സമയം ചാർജ് ചെയ്യുകയും ചെയ്യുന്ന ഈ ഉപകരണം കർഷകർക്ക് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. ഇന്ത്യയിലുടനീളം 2,000-ലധികം കർഷകർ നിലവിൽ പരബ്രാക്ഷ് സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതിനുപുറമെ കുരങ്ങുകളെ അകറ്റാൻ 'കാപ്പികാറ്റ്' (Kaapikat) എന്നപേരിൽ ശബ്ദമുണ്ടാക്കുന്ന സെൻസർ സംവിധാനവും കാതിധൻ വികസിപ്പിച്ചിട്ടുണ്ട്.
Content Highlights: Protect crops from wildlife with Parabraksh, an innovative solar-powered smart deterrent light from Katidhan. Effective, eco-friendly, and reduces crop loss.
Published: 17 Feb 2026, 09:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented