ഉൾനാടൻ ജലാശയങ്ങളിൽ വരാൽ, കരിമീൻ സമൃദ്ധിയുടെ കാലംവരുന്നു. ഈ ഇനങ്ങളിലെ 1.01 കോടി മത്സ്യക്കുഞ്ഞുങ്ങളെ കർഷകർ ഉത്പാദിപ്പിച്ചു. ഇവയുടെ നിക്ഷേപവും തുടങ്ങി. 350 കേന്ദ്രങ്ങളിൽക്കൂടി ഉത്പാദനം തുടങ്ങിയിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണു പദ്ധതി. മികച്ച വില കിട്ടുന്നവയാണ് വരാലും കരിമീനും. ജലാശയങ്ങളുടെ ശോഷണം, മലിനീകരണം, ആവാസവ്യവസ്ഥയുടെ തകർച്ച തുടങ്ങിയ കാരണങ്ങളാൽ ഇവയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് കർഷകരുടെ സഹകരണത്തോടെ മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനും പുഴകളിലും കായലുകളിലും മറ്റും നിക്ഷേപിക്കാനും ഫിഷറീസ് വകുപ്പ് തീരുമാനിച്ചത്. ഇവ വിവിധ ജില്ലകളിലെ ജലാശയങ്ങളിൽ നിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്.
ഏറ്റവും കൂടുതൽ മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചത് എറണാകുളം ജില്ലയിലാണ്. 25,94,000 കരിമീൻകുഞ്ഞുങ്ങളെയും 2,58,000 വരാൽക്കുഞ്ഞുങ്ങളെയും ഉത്പാദിപ്പിച്ചു. മത്സ്യക്കർഷകർക്ക് ഇതിനായി പരിശീലനം നൽകിയിട്ടുണ്ട്. കർഷകരുടെ 261 യൂണിറ്റിനു പുറമേ കഴിഞ്ഞ സാമ്പത്തികവർഷം 278 എണ്ണംകൂടി തുടങ്ങിയിരുന്നു. ഇതിനായി 4.75 കോടി രൂപ ചെലവിട്ടു. ഈ സാമ്പത്തികവർഷം 350 യൂണിറ്റു കൂടി തുടങ്ങുന്നതിന് ചെലവിന്റെ 40 ശതമാനം തുക ഫിഷറീസ് വകുപ്പ് നൽകും. കഴിഞ്ഞവർഷം തുടങ്ങിയ യൂണിറ്റുകൾക്ക് ചെലവിന്റെ 20 ശതമാനവും മുൻപുള്ളവയ്ക്ക് 10 ശതമാനവും നൽകും. ഇതിനായി 4.93 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ യഥാക്രമം 50,000, 1,76,000 വീതം വരാൽക്കുഞ്ഞുങ്ങളെ മാത്രമാണ് ഉത്പാദിപ്പിച്ചത്. കണ്ണൂരിൽ 70,000 കരിമീൻകുഞ്ഞുങ്ങളെയും.
Content Highlights: Fish Farming in Kerala
Published: 03 Sept 2024, 05:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented