കോട്ടയം: ബംഗാളിലെ ബികാസ് ബാബുവിന്റെ മധുരം വില്‍ക്കുന്ന കട കോട്ടയം കഞ്ഞിക്കുഴിയില്‍ തുറക്കുമ്പോള്‍, പിന്നേ... കോട്ടയംകാര്‍ക്ക് എന്ത് മധുരവും ബംഗാളി സ്ട്രീറ്റ് ഫുഡും എന്ന് ചോദിച്ചവര്‍പോലും മെല്ലെ ആ കട തേടിയെത്താന്‍ തുടങ്ങി. അതോടെ കോട്ടയത്തിന്റെ മധുരത്തോടുള്ള പ്രേമവും പുറത്തുവന്നു. ഇന്ന് കോട്ടയംകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ബദാമും പിസ്തയും ഉണക്കമുന്തിരിയും എല്ലാം ചേര്‍ത്ത് തയ്യാറാക്കിയ മോത്തിച്ചൂര്‍ ലഡ്ഡു.

To advertise here,

ജില്ലയില്‍ മൊത്തം ഈ ലഡ്ഡുേപ്രമമുണ്ട്. കാലത്തിനൊപ്പം നടക്കാന്‍ കോട്ടയം കഴിഞ്ഞേ ആരുമുള്ളൂ. ബംഗാളിലെ തെരുവുഭക്ഷണങ്ങളായ പാനി പൂരിയും പാവ് ബാജിയും ആലു പപ്പടി ചാറ്റുമൊക്കെ തേടി കോട്ടയത്തെ ചെറുപ്പക്കാര്‍ കടകളില്‍ ഇടിച്ചുകയറുന്നു. കുഴിമന്തിയും മൊമോസുമൊക്കെ ഇഷ്ടത്തോടെ കഴിക്കുന്നതും വെറൈറ്റിയോടുള്ള ഇഷ്ടമാണ്. എങ്കിലും കോട്ടയം സ്‌റ്റൈലില്‍ നല്ല കുത്തരിച്ചോറും കുടംപുളി ഇട്ട് വറ്റിച്ച മീന്‍കറിയും കറിവേപ്പിലയിട്ട് നന്നായി മൊരിച്ചെടുത്ത ബീഫ് വരട്ടിയതും കൂട്ടിന് വെളുത്തുള്ളി ചേര്‍ത്ത് കടുകുവറുത്തെടുത്ത മോര് കറിയും ഉണ്ടെങ്കില്‍ ഈ പറഞ്ഞതെല്ലാം മാറ്റി വെയ്ക്കുന്നവരാണ് കോട്ടയത്തെ ഭക്ഷണപ്രേമികള്‍. ആഘോഷവേളകളിലും ബിരിയാണിയേക്കാള്‍ കോട്ടയത്ത് ഡിമാന്‍ഡ് ഇതിനുതന്നെ. 

കുമരകം കരിമീന്‍ വേറെ ലെവലാണ്

placeholder
പ്രതീകാത്മക ചിത്രം| ഫോട്ടോ: എൻ എം പ്രദീപ്

കുമരകം കരിമീന്റെ രുചി ഒന്ന് വേറെയാണ്. അതുകൊണ്ട് ദിവസ്സവും ഹൈദരാബാദില്‍നിന്ന് കരിമീനെത്തുമ്പോഴും അതൊന്നുംതി കോട്ടയം കാര്‍ക്ക് അത്ര പ്രിയമില്ല.

ചുരുട്ടും കുഴലപ്പവും 

നാലുമണിപലഹാരങ്ങളിലും കോട്ടയത്തിന് പ്രത്യേക ഇഷ്ടങ്ങളുണ്ട്. കോട്ടയത്തോളം പ്രായമുള്ള പുത്തനങ്ങാടിയിലെ മാമ്മാച്ചേടത്തിയുടെ കടയിലെത്തിയാല്‍ ആരും അതിശയിക്കും തേങ്ങയും പഞ്ചസാരയും ഏലയ്ക്കാ പൊടിച്ചതും ഒപ്പം ലേശം നാരങ്ങാനീരും ചേര്‍ത്ത് തയ്യാറാക്കിയ കോട്ടയം ചുരുട്ട് തേടി ദിവസ്സവും ഇവിടേക്കെത്തുന്നവര്‍ ഏറെയാണ്.