മനുഷ്യവികാരങ്ങൾ പലപ്പോഴും മനസില്ലാക്കാൻ സാധിക്കാത്തവയാണ്. വികാരങ്ങൾ കടിച്ചമർത്താൻ കഴിയുന്നവരും അതിന് അടിമപ്പെടുന്നവരെയും ഒരുപോലെ കണ്ടുവരാറുണ്ട്. സങ്കീർണമായ ഈ വൈകാരിക മുഹൂർത്തങ്ങൾ ലക്ഷ്യം വെച്ച് മുതലെടുക്കുന്ന അവസ്ഥ ഓർത്തു നോക്കൂ. നിർഭാ​ഗ്യവശാൽ ഇതിന് ഇരയാക്കപ്പെടുന്നുണ്ട് ഓരോരുത്തരും നമുക്ക് അറിയാതെ തന്നെ. കാര്യത്തിലേക്ക് കടക്കാം. സോഷ്യൽ മീഡിയയിൽ മണ്ടത്തരങ്ങൾ മാത്രം വിളിച്ച് പറഞ്ഞും നെ​ഗറ്റീവായ കാര്യങ്ങൾ പ്രചരിപ്പിച്ചും ജീവിക്കുന്ന ഒരുപറ്റം ആളുകളുണ്ട്. ഇവരുടെ വീഡിയോക്ക് ഡിസ്​ലൈക്ക് അടിക്കാനും കമന്റിൽ തെറിപ്പറയാനും ചെല്ലുന്ന ആളുകൾ ഒരിക്കലും കരുതികാണില്ല ഇവർ റേജ് ബെയിറ്റിങ്ങിന് ഇരയാകുന്നു എന്നത്. 

To advertise here,

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റൽ കൊളോസിയത്തിൽ, ശ്രദ്ധയാണ് ഇവ. കോപമാണ് ഏറ്റവും മൂർച്ചയുള്ള ആയുധം. മീമുകൾ,  റീലുകൾ, വീഡിയോകൾ എന്നിങ്ങനെ ഓരോന്ന് പോസ്റ്റ് ചെയ്ത് ആളുകളുടെ കോപത്തെ കൊണ്ടുള്ള വേട്ടയാടലിന് മനഃപൂർവ്വം നിന്ന് കൊടുക്കുന്നു. ചെയ്‌തിരിക്കുന്ന ഒരു കണക്കുകൂട്ടിയ കലാരൂപമാണ്. റേജ് ബെയിറ്റിങ് എന്നത് ആളുകളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള കണ്ടന്റുകൾ പോസ്റ്റ് ചെയ്ത് അവരുടെ വികാരങ്ങളെ നെ​ഗറ്റീവായി സ്വാധീനിക്കുന്നതാണ്. ഈ സ്വാധീനത്തിലൂടെ കണ്ടന്റ് പോസ്റ്റ് ചെയ്യുന്നവർക്ക് റീച്ചും ലഭിക്കുന്നു. ഉദാഹരണത്തിന് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് സ്പോർട്സിൽ കഴിവ് തെളിയിച്ച വ്യക്തിയും ഇത്തരത്തിൽ കണ്ടന്റുകൾ പോസ്റ്റ് ചെയ്യുന്ന വ്യക്തിയും നടന്ന് പോകുന്നു നമ്മൾ തിരിച്ചറിയുന്നത് ആരെയാവും എന്ന് ചിന്തിച്ചാൽ മതി അവിടെ ആ കണ്ടന്റ് പോസ്റ്റ് ചെയ്യുന്നയാൾ വിജയിച്ചു.

എത്രത്തോളം മോശമാണ് പ്രതികരണങ്ങൾ അത്രത്തോളം ഫെയ്​മസ് ആകുമെന്നതാണ് ഇപ്പോഴുള്ള ഒരു ട്രെൻഡ്. ഒരാൾ രോഷം പ്രകടിപ്പിക്കുന്നത് മറ്റൊരാൾ അവരുടെ മാർക്കറ്റിങ് തന്ത്രമായി ഉപയോ​ഗിക്കുന്നു. നമ്മുടെ അടിസ്ഥാന വിശ്വാസങ്ങളെയോ ധാർമ്മികതയെയോ വെല്ലുവിളിക്കുന്ന എന്തെങ്കിലും നേരിടുമ്പോൾ, നമ്മുടെ തലച്ചോർ കോർട്ടിസോളിന്റെയും അഡ്രിനാലിന്റെയും ശക്തമായ ഒരു കോക്ടെയ്ൽ പുറത്തുവിടുന്നു. പ്രവർത്തിക്കാനും പ്രതികരിക്കാനും പ്രതിരോധിക്കാനും നാം നിർബന്ധിതരാകുന്നു. നിങ്ങളുടെ വിയോജിപ്പ് മറ്റുള്ളവർ പൈസയും റീച്ചും ആക്കുന്നുണ്ടെങ്കിൽ ഒരു ട്രാപ്പിൽ പെട്ടത് പോലെയാണ്. 

ഇൻഫ്ളുവൻസർ മുതൽ അജ്ഞാത ട്രോളർമാർ വരെ എല്ലാവരും ഈ റേജ് ബെയിറ്റിങ് കരുവാക്കുന്നുണ്ട്. ഇത് ഫലപ്രദമായ തരത്തിൽ ഉപയോ​ഗിക്കപ്പെടുന്നു. ചിലർ ഇത് അറിഞ്ഞുകൊണ്ട് ഉപയോഗിക്കുന്നു. മറ്റുള്ളവർ ആകസ്മികമായി അതിൽ പെട്ട്പോകുന്നു. ഉദാഹരണത്തിന് ഒരു കുടുംബം ഒന്നിച്ച് വ്ളോഗ് ചെയ്യുമ്പോൾ അവർക്കെതിരേ എതിർപ്പുകൾ ഉയരുന്നു. ഈ എതിർപ്പുകൾക്ക് അവർ മറുപടി നൽകുമ്പോൾ കമന്റ് ഇടാൻ വേണ്ടി ഒരു കൂട്ടർ വരുന്നു. പിന്നീടത് റേജ് ബെയിറ്റിങ്ങായി മാറുകയും ചെയ്യുന്നു. 

പിന്നെ പ്രൊഫഷണലായി പ്രകോപിപ്പിക്കുന്നവർ ഉണ്ട്. ആളുകളെ പ്രകോപിപ്പിക്കുന്നതിൽ അവരുടെ മുഴുവൻ കരിയറും കെട്ടിപ്പടുത്തവർ. അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് കൃത്യമായി അറിയാം. അവരുടെ ആരാധകർ പറയുന്നത് അവർ ധീരരാണെന്ന്; വിമർശകർ പറയുന്നത് അവർ അപകടകാരികളാണെന്നുമാണ്. സ്ത്രീകൾ ജിമ്മിൽ പോകുന്നത് ശരിയല്ലെന്ന് ഒരാൾ പറഞ്ഞാൽ ആ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ ആണ് അയാളുടെ വിജയം. അതുപോലെ തന്നെ ഏതെങ്കിലും പോസ്റ്റിന് താഴെ ഒരു ബന്ധവുമില്ലാത്ത ക്യാപ്ഷൻ കൊടുക്കുന്നതും അതിലൂടെ ആളുകളുടെ അമർഷം പിടിച്ച് പറ്റുന്നതും റേജ് ബെയിറ്റിങ്ങിന്റെ ഭാ​ഗമാണ്. 

നമ്മുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൃത്യതയെയല്ല, ശ്രദ്ധയെയാണ് പ്രതിഫലമായി നൽകുന്നത് എന്നതിനാലാണ് രോഷത്തെ   ഫലപ്രദമാകുന്നത്. ഇത് ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രവണതയും ഒരുക്കുന്നു. ഇവരെ സപ്പോർട്ട് ചെയ്യുന്നുവരും ചെയ്യാത്തവരും തമ്മിലിത് ഉണ്ടാകുന്നു. അതൊരു പ്രശ്‌നമാണ്, കാരണം ഈ പ്രവണതകളാണ് സാധാരണവൽക്കരിക്കപ്പെടുന്നത്. രോഷം ഫീഡുകളിൽ കൂടുതൽ നിറയുമ്പോൾ പണവും പ്രശസ്തിയും കൂടുന്നതുമാണ്. എല്ലാ പ്രശ്‌നങ്ങളെയും ഒരു യുദ്ധമാക്കി മാറ്റുകയാണ് ഈ കൂട്ടർ ചെയ്യുന്നത്. ഒരു സമയത്ത് ഈ ഇൻഫ്ളുവൻസറുകളെ വെറുത്ത് കമന്റിട്ട് പിന്നീട് അവരോട് സഹതാപം തോന്നുന്നത് വരെ റേജ് ബെയിറ്റിങ്ങിന്റെ ഭാ​ഗമാണ്. 

ഇതിനെതിരെ എന്ത് ചെയ്യാൻ പറ്റുമെന്നതാണ് ചോദ്യം. ഉത്തരം ഒരിക്കലും നിശബ്​ദതയല്ല മറിച്ച് സ്ട്രാറ്റജിയാണ്. ബെയിറ്റിനെ മനസിലാക്കുക. അത് ശരിക്കും അഭിസംബോധന ചെയ്തില്ലെങ്കിലും പ്രശ്നം വലുതാക്കരുത്. ‍‍ഡിജിറ്റൽ യു​ഗത്തെ ഒരു വെല്ലു വിളിയായി റേ‍ജ് ബെയിറ്റിങ് മാറിക്കഴിഞ്ഞു. പ്രത്യക്ഷമായും പരോക്ഷമായും ഇത് സംഭവിക്കുന്നുണ്ട്. പക്ഷേ അറ്റൻഷനാണ് ഇപ്പോഴൊത്തെ ബിസിനസ് എങ്കിൽ വലിയ വിപ്ലവമാണ് ചുറ്റും നടക്കുന്നത്.