കാലം മാറുമ്പോള്‍ കോലവും മാറും. ന്യൂ ജെന്‍ ഡ്രെസിങ് സെന്‍സിനെ കോലം എന്ന് വിളിച്ചാല്‍ തീര്‍ത്തും ഇഷ്ടമാവില്ല പുതു തലമുറയ്ക്ക്. അതുപോലെ തന്നെയാണ് അവര്‍ ഉപയോ?ഗിക്കുന്ന ചില വാക്കുകകളും. ചില മില്ലേനിയല്‍സിന് മനസിലാവാത്ത തരത്തില്‍ പല തരത്തിലുള്ള വാക്കുകളും ബന്ധങ്ങളും ഇവരുടെ ഇടയില്‍ നിലനില്‍ക്കുന്നുണ്ട്. 

To advertise here,

ഓര്‍ബിറ്റിങ്ങ്

ഒരാളുമായി പൂര്‍ണ്ണമായും കമ്മ്യൂണിക്കേഷന്‍ അവസാനിപ്പിച്ച് റിലേഷന്‍ഷിപ്പില്‍ നിലനില്‍ക്കാതെ ഇരുന്നാലും അവര്‍ സോഷ്യല്‍ മീഡിയയിലെ പോസ്റ്റിന് ലൈക്ക് ചെയ്യുന്നതും വ്യു ചെയ്യുന്നതും തുടരുന്നതാണ് ഓര്‍ബിറ്റിങ്. അതായത് കോണ്ടാക്ട് വേണ്ടന്ന് വെച്ചാലും സാമൂഹിക മാധ്യമങ്ങളില്‍ പിന്തുടരുന്ന സാന്നിധ്യം ഉണ്ടാകും. ഒരാള്‍ക്ക് ഓര്‍ബിറ്റിംഗ് സ്വഭാവം പ്രകടിപ്പിക്കാന്‍ കഴിയുന്ന ചില കാരണങ്ങളുണ്ട്; ജിജ്ഞാസ, അസൂയ, അല്ലെങ്കില്‍ ഏകാന്തത എന്നിവ കാരണം അവര്‍ അങ്ങനെ ചെയ്‌തേക്കാം. 

ഗോസ്റ്റിങ്

ഒരു തരത്തിലുള്ള വ്യക്തതയും നല്‍കാതെ അവരുമായി ആശയവിനിമയം അവസാനിപ്പിക്കുന്നതാണഅ ഗോസ്റ്റിങ്. ഇത് പ്രണയബന്ധങ്ങളില്‍ മാത്രമല്ല സൗഹൃദങ്ങളിലുമുണ്ടാകാം. പല തരത്തിലും ആളുകള്‍ ഗോസ്റ്റിങ്ങിനോട് പ്രതികരിക്കാം നിസ്സംഗത തോന്നുന്നത് മുതല്‍ ആഴത്തില്‍ വഞ്ചിക്കപ്പെടുന്നത് വരെയാകാം. ആളുകളുടെ ജീവിതത്തില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമാകുന്ന പ്രതിഭാസം പുതിയതല്ല - പക്ഷേ ഇന്ന് അത് കൂടുതല്‍ സാധാരണമാണെന്ന് തോന്നുന്നു. ബന്ധങ്ങള്‍ വേര്‍പെടുത്തുന്നതിനുള്ള എളുപ്പവഴിയായി ഇത് മാറി. 

സോമ്പിയിങ്

സോമ്പിയിങ് എന്നാല്‍ നിങ്ങളെ മുമ്പ് ഗോസ്റ്റിങ്ങിന് ഇരയാക്കിയ ഒരാള്‍ ജീവിതത്തില്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും ഒന്നും സംഭവിക്കാത്തതുപോലെ പെരുമാറുകയും ചെയ്യുന്നു. അവര്‍ ഒരു സാധാരണ 'ഹേയ്' അയയ്ക്കുകയോ നിങ്ങളുടെ പോസ്റ്റുകളില്‍ ലൈക്ക് ചെയ്‌തേക്കാം. അവര്‍ ഇത്രയും നാളും മാറി നിന്നത് കാണിക്കാത്ത തരത്തില്‍ ആയിരിക്കും ഇവരുടെ പെരുമാറ്റം.

ബ്രെഡ്ക്രമ്പിങ്

ഒരു ബന്ധത്തില്‍ കമ്മിറ്റ്‌മെന്റില്ലാതെ ഒരാള്‍ അറ്റെന്‍ഷന്‍, അഫെക്ഷന്‍, കമ്മ്യൂണിക്കേഷന്‍ എന്നിവ മാത്രം നിലനിര്‍ത്തുന്നതാണ് ബ്രെഡ്ക്രമ്പിങ്. ഇവിടെ ആ ബന്ധം മുന്നോട്ട് കൊണ്ട് പോകാനായി യാതൊരു വിധ യഥാര്‍ത്ഥ ആഗ്രഹങ്ങള്‍ കാണുന്നില്ല. മിക്‌സഡ് സിഗ്നലാണ് പ്രധാനമായും ബ്രെഡ്ക്രമ്പിങ്. 

ലവ് ബോംബിങ്

ഒരു ബന്ധം മികച്ചതിലും മികച്ചതായി അനുഭവപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ കടന്ന് പോകുന്നത് ലവ് ബോംബിങ്ങിലൂടെയായിരിക്കാം. ഇത് എല്ലാ ഇടങ്ങളിലും പൊരുത്തപ്പെടണമെന്നില്ല. ഇതൊരു മാനിപുലേറ്റീവ് സ്വഭാവം ആണ്. ആദ്യമൊക്കെ നല്ലതെന്ന് തോന്നുമെങ്കിലും ലവ് ബോംബിങ് ഒരു ടോക്‌സിക് ബിഹേവിയറാണ്. 

ഫിസ്ലിങ്

ഒരു ബന്ധം അവസാനിക്കുന്നത് ചിലര്‍ക്ക് നല്ലതും ചിലര്‍ക്കും മോശവുമായിട്ടായിരിക്കും. നേരിട്ടുള്ള ബ്രേക്കപ്പല്ലാതെ ഒരാള്‍ കാലക്രേമേണേ അവരുടെ ശ്രദ്ധയും അഫക്ഷനുമെല്ലാം പതിയേ കുറയ്ക്കുന്നു. ബന്ധം ഒടുവില്‍ ഇല്ലാതാകുന്നത് വരെ ക്ഷയിച്ച് വരുന്ന ബന്ധം മനസിലാക്കിപ്പിക്കുന്നു. ഈ രീതി പൂര്‍ണ്ണമായും പുതിയതല്ല. സ്ലോ ഫേഡ് എന്നും പറയാം. ഡേറ്റിങ് ആപ്പുകളുടെ വ്യാപനം ഫിസ്ലിങ് സാധാരണമാക്കി. 

സ്റ്റാഷിങ്

പുതിയ ലവ് പാറ്റേണ്‍ വളരെ കോമ്പ്‌ളക്‌സാണ് മനസിലാക്കാന്‍. സമയം മാറും തോറും ഇവയില്‍ ഏറ്റക്കുറച്ചിലുകളുണ്ടായിരിക്കും. സ്റ്റാഷിങ് എന്നാല്‍ ഒരു പങ്കാളി അവരുടെ റിലേഷന്‍ഷിപ്പ് മനപൂര്‍വ്വം സോഷ്യല്‍ സെര്‍ക്കിളിലും കുടുംബത്തിലും ഒളിപ്പിക്കുക എന്നതാണ്. ഇത് എപ്പോഴും നെഗറ്റീവ് ആകണമെന്നില്ല. സ്വകാര്യത ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയുടെയും അവകാശമാണ്. 

ബെഞ്ചിങ്

ഇതില്‍ ഒരു വ്യക്തി മറ്റൊരു വ്യക്തിയെ ബാക്ക് അപ്പ് ഓപ്ഷനായി ഉപയോഗിക്കുന്നതാണ്. മുന്നോട്ട് അധികം പോകാന്‍ ആഗ്രഹിക്കാതെ ചെറിയ കാര്യങ്ങളില്‍ ഒതുക്കി ബന്ധം കൊണ്ട് പോകുന്നു. മിനിമം കോണ്ടാക്ട് ഇവിടെ ഉണ്ട്. 

ഇനിയും ഉണ്ട് ന്യൂജെൻ ബന്ധത്തിന്റെ വാക്കുകൾ കുറേയേറെ. മനസിലാക്കാൻ കുറച്ച് പാടാണ് ചുറ്റുമുള്ളവർക്ക്. ഏതൊരു ബന്ധമായാലും പരസ്പര പൂരകമായി നിലകൊള്ളുന്നവ മാത്രമേ ഇന്ന് ആപ്ലിക്കബിൾ ആവുകയുള്ളൂ.