നമ്മുടെ ജീവിതത്തിൽ അതിശയകരമായ പ്രാധാന്യമുള്ള ഒന്നാണ് ചുംബനം. ആദ്യ ചുംബനത്തെ ഓർമ്മിക്കുമ്പോഴുണ്ടാകുന്ന വികാരം വേറെ തന്നെയാണ്. കുട്ടികളെ വാത്സല്യത്തോടെ ചുംബിക്കുന്നു, ചുംബനങ്ങളിലൂടെ സ്നേഹം പ്രകടിപ്പിക്കുന്നു, ചുംബനങ്ങളിലൂടെ അടുത്തിടപഴകുന്നു. എന്നാൽ, ചുംബിക്കുമ്പോൾ മാനസികമായി എന്താണ് സംഭവിക്കുന്നത്? ചുംബനത്തെക്കുറിച്ച് നാല് വസ്തുതകൾ പൊതുവേ ഉണ്ട്.
1. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ പങ്കാളിയെ വിശകലനം ചെയ്യുന്നു.
ചുംബിക്കുന്ന ഒരേയൊരു ജീവി മനുഷ്യരല്ല, പ്രൈമേറ്റുകളും അത് ചെയ്യാറുണ്ട്. ചുംബനം കൊണ്ട് ഒന്നിലധികം വികാരങ്ങൾ മനുഷ്യർ പ്രകടിപ്പിക്കുന്നു. നമ്മുടെ പങ്കാളിയെക്കുറിച്ചുള്ള കാഴ്ചയിലെ വിലയിരുത്തലിനും ലൈംഗികപരമായ വിലയിരുത്തലിനും ഇടയിലുള്ള വിടവ് നികത്താൻ ചുംബനം സഹായിക്കുന്നു.
പങ്കാളി ഒരു നല്ല ഇണയാണോ അല്ലയോ എന്ന് ഉപബോധമനസ്സോടെ തീരുമാനിക്കാൻ പലപ്പോഴും ചുംബനം നമ്മളെ സഹായിക്കുന്നു. പങ്കാളിയുടെ ചുംബന രീതിയെക്കുറിച്ച് ആളുകൾ പരാതിപ്പെടുന്നതും സന്തോഷിക്കുന്നതും അസാധാരണമല്ല. അവരും അവരുടെ പങ്കാളിയും ലൈംഗികമായി നല്ല ചേർച്ചയുള്ളവരാണെന്ന് അവരുടെ തലച്ചോറ് ആശയവിനിമയം നടത്തുകയാണെന്ന് അവർ തിരിച്ചറിയുന്നില്ല.
2. പങ്കാളിയുമായി മാനസികമായി അടുപ്പിക്കുന്നു
പ്രണയബന്ധങ്ങളിൽ ചുംബനം ഒരു പരിധി വരെ അത്യാവശ്യമാണ്. ചില ആളുകൾക്ക് ശാരീരികമായ ശ്രദ്ധ കുറച്ച് മതിയാകും, അല്ലെങ്കിൽ മുൻകാല ദുരനുഭവങ്ങൾ കാരണം അവർ അത് ഒഴിവാക്കിയേക്കാം.
എന്നാൽ, ഈ അസാധാരണ സാഹചര്യങ്ങൾ ഒഴികെയുള്ള ഭൂരിഭാഗം ആളുകളിലും ചുംബിക്കുമ്പോൾ ഓക്സിടോസിൻ, വാസോപ്രെസിൻ, ഡോപാമിൻ, ഓപ്പിയോയിഡുകൾ എന്നിവയുൾപ്പെടെയുള്ള ന്യൂറോപെപ്റ്റൈഡുകൾ പുറത്തുവിടുന്നു. ഇവയെല്ലാം ഇണചേരലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനർത്ഥം ചുംബനം നിങ്ങളെയും നിങ്ങളുടെ പങ്കാളിയെയും കൂടുതൽ അടുപ്പിക്കുന്നു എന്നാണ്. ഇത് ശാരീരികതലത്തിൽ ചുംബനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
3. ചുംബനവും ബന്ധത്തിലെ സംതൃപ്തിയും.
ലൈംഗികമോ അല്ലെങ്കിൽ ബന്ധം ദൃഢമാക്കുന്നതിനോ വേണ്ടിയുള്ള ചുംബനം എന്നത്, അഭിനിവേശത്താൽ പ്രേരിതമായി ചുംബിക്കുന്നതിനെയാണ് പറയുന്നത്. ഇത് ലൈംഗിക ചുവയുള്ള ഒരു ചുംബനമാകാം, സ്നേഹം കൊണ്ടുള്ള ഒരു ചുംബനമാകാം, വിരസതയോ പങ്കാളിയോടുള്ള ആശ്വാസമോ കാരണം നൽകുന്ന സൗമ്യമായ ചുംബനമാകാം. അല്ലെങ്കിൽ സഹതാപത്തിൽനിന്ന് വരുന്ന ഒരു ചുംബനമാകാം. ഇതെല്ലാം വ്യത്യസ്തപ്പെട്ടിരിക്കുന്നു.
ഇത് പങ്കാളിയോട് യഥാർത്ഥ സ്നേഹവും അടുപ്പവും പ്രകടിപ്പിക്കുന്നു, അതൊരിക്കലും ഏകപക്ഷീയമാകരുത്. ബന്ധത്തിൽ കൂടുതൽ സംതൃപ്തി ഉറപ്പാക്കാൻ പങ്കാളികൾക്കും ഒരുപോലെ അഭിനിവേശം തോന്നണം. മറ്റ് തരത്തിലുള്ള പ്രേരണ, ആരോഗ്യകരമായ സ്നേഹവും അടുപ്പവും പ്രകടിപ്പിക്കാൻ സാധ്യത കുറവാണ്.
4. ചുംബനം ഒരു ലഹരിയാണ്
ഒരാളെ ചുംബിക്കുന്നതിന് നിങ്ങൾ അടിമപ്പെട്ടതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഇതിന് നിരവധി മനഃശാസ്ത്രപരമായ കാരണങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇണചേരലിനെ പ്രോത്സാഹിപ്പിക്കുന്ന രാസവസ്തുക്കൾ പുറത്തുവിടുന്നതിനെക്കുറിച്ച് പറഞ്ഞു കഴിഞ്ഞു. എന്നാൽ, വിട്ടുപോയ ഒരു ഹോർമോൺ കോർട്ടിസോൾ ആയിരുന്നു. ചുംബനത്തിന് സമ്മർദ്ദം കുറയ്ക്കാൻ കഴിയുമെന്നാണ്. എന്നാൽ ചുംബനം മനുഷ്യവംശത്തിന് ഒരു ലഹരിയായി മാറിയത് എങ്ങനെയാണ്?
ആദിമ മനുഷ്യർ ഭക്ഷണം കഴിച്ചിരുന്ന രീതിയുടെ ഫലമായിട്ടാണ് മനുഷ്യർ ചുംബനം ആസ്വദിക്കാനും ഓരോ തവണയും നല്ല ഹോർമോണുകൾ പുറത്തുവിടാനും പരിണമിച്ചത് എന്നാണ്. അതായത് അമ്മമാർ ഭക്ഷണം ചവച്ചരച്ച് അവരുടെ കുഞ്ഞുങ്ങൾക്ക് ചുണ്ടോട് ചുണ്ട് ചേർത്താണ് നൽകിയിരുന്നത്. എന്തുകൊണ്ടാണ് നമുക്ക് നല്ല സുഖം തോന്നുന്നതെന്നും പ്രത്യേകിച്ച് സമ്മർദ്ദം കുറയുന്നതെന്നും ഇത് ഭാഗികമായി വിശദീകരിക്കും. ചുംബനം നമുക്ക് ആശ്വാസവും സുഖവും സുരക്ഷിതത്വവും നൽകുന്നു. നമ്മൾ പ്രണയത്തിലായിരിക്കുമ്പോൾ അതിനെ ലഹരിയുമായി താരതമ്യം ചെയ്യുന്നതിൽ അതിശയിക്കാനില്ല. പങ്കാളിയുടെ ചുംബനങ്ങൾ ലഹരി പോലെ ശക്തമായ ആശ്വാസാനുഭൂതി നൽകുന്നു
നമ്മളെ മാനസികമായി ബാധിക്കുന്ന നിരവധി വഴികൾ കാരണം ചുംബനം കൗതുകകരമായ ഒന്നാണ്. നമുക്ക് അത് സുഖപ്പെടുത്താനും മുറിവേൽപ്പിക്കാനും ഉപയോഗിക്കാം. ഒരു ചുംബനം എത്രത്തോളം ശക്തമാകുമെന്ന് എപ്പോഴും പരിഗണിക്കാറില്ല. മനുഷ്യൻ എന്ന നിലയിൽ, മാനസികവും സാമൂഹികവുമായ ഒരു ഉപകരണമായി ചുംബനവുമായി നമ്മൾ എങ്ങനെ പൊരുത്തപ്പെട്ടു എന്നത് പരിഗണിക്കുന്നത് രസകരമാണ്.
ധാരാളം തരം ചുംബന രീതികൾ നിലനിൽക്കുന്നു അതിൽ ചിലത് പരിചയപ്പെടാം.
1. പെക്ക്
പങ്കാളികൾക്കിടയിൽ സാധാരണയായി പെട്ടെന്നുള്ള ഒരു ഹലോ അല്ലെങ്കിൽ ഗുഡ്ബൈ പറയാൻ ഉപയോഗിക്കുന്നു. പെക്ക് കിസ് എന്നത് നിഷ്കളങ്കതയെ അടയാളപ്പെടുത്തുന്നു. പലപ്പോഴും പങ്കാളികൾ ബന്ധത്തിന്റെ തുടക്കത്തിൽ പെക്ക് ഉപയോഗിക്കും പങ്കാളിയുമായുള്ള കെമിസ്ട്രി പരീക്ഷിക്കാനുള്ള നല്ലൊരു വഴിയാണിത്. പെക്ക് ഉപയോഗിക്കുന്നത് ഒരുപക്ഷേ ഈ വ്യക്തിയുമായുള്ള ബന്ധം സൗഹൃദപരവും രസകരവുമാക്കുന്നു.
2. ക്ലോസ്ഡ് ലിപ് കിസ്
ഇത് സ്വഭാവത്തിൽ ലളിതവും ചുണ്ടുകളിലെ പെക്കിനേക്കാൾ കൂടുതൽ നേരം നീണ്ടുനിൽക്കുന്നതുമാണ്. ഒരുപാട് ആദ്യ ചുംബനങ്ങൾ ഇതുപോലെയാണ്. പങ്കാളിയോടുള്ള കെമിസ്ട്രി പരീക്ഷിക്കാനുള്ള ആർദ്രമായ ഐഡിയ.
3. കവിളിലെ ചുംബനം
നിങ്ങളുടെ പങ്കാളിക്ക് കവിളിൽ മധുരമായ ചുംബനങ്ങൾ നൽകുന്നത് ഇഷ്ടമാണോ? അങ്ങനെയെങ്കിൽ, അവർ നിങ്ങളുടെ സാമീപ്യം ശരിക്കും ആസ്വദിക്കുന്നുവെന്നും അത് പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇതിനർത്ഥം. നിങ്ങളിരുവരും ഒരു പാർട്ടിയിലായിരിക്കുമ്പോഴോ സുഹൃത്തുക്കളോടൊപ്പം പുറത്തുപോകുമ്പോഴോ ആകട്ടെ, അവർ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നുവെന്ന് കാണിക്കുന്നതിനുള്ള ഒരു മാർഗമായി അവർ നിങ്ങളുടെ കവിളിൽ ചുംബിച്ചേക്കാം. ഇത്തരത്തിലുള്ള ചുംബനം സാധാരണയായി അർത്ഥമാക്കുന്നത് നിങ്ങളുടെ സ്നേഹത്തിന് ചുറ്റും പണിതുയർത്തിയ ശക്തമായ സൗഹൃദത്തോടുകൂടിയ ഒരു നല്ല അടിത്തറ ഉണ്ടെന്നാണ്.
4. സൗമ്യമായ ചുംബനം
ഈ ചുംബനം സാധാരണയായി പങ്കാളികൾക്കിടയിൽ ഉപയോഗിക്കുന്നു. പരസ്പരം എത്രത്തോളം അടുപ്പത്തിലും സൗകര്യപ്രദവുമാണെന്ന് ഇത് സൂചിപ്പിക്കുന്നു. ആ നിമിഷം ഇരുവരും പരസ്പരം ആഴത്തിൽ ഇഷ്ടപ്പെടുന്നുവെന്ന് കാണിക്കാൻ ഇത് വികാരാധീനവും സ്നേഹനിർഭരവുമാകാം.ഇങ്ങനെ ചുംബിക്കുന്നത് അവർക്ക് നിങ്ങളോട് ശക്തമായ വികാരങ്ങളുണ്ടെന്ന് അർത്ഥമാക്കുന്നു.
5. ഫ്രഞ്ച് കിസ്സ്
വളരെ വികാരാധീനരായ ദമ്പതികൾക്കിടയിൽ ഫ്രഞ്ച് കിസ്സ് പതിവായി ഉപയോഗിക്കുന്നു.
നിങ്ങളുടെ പങ്കാളിക്ക് നിങ്ങൾ പതിവായി ഒരു ഫ്രഞ്ച് കിസ്സ് നൽകുന്നുവെങ്കിൽ, നിങ്ങൾ അവരോടുള്ള നിങ്ങളുടെ ആഗ്രഹവും ആകർഷണവും കാണിക്കുകയാണ്. ഇത് പതിവായി ഉപയോഗിക്കുന്നത് നിങ്ങൾക്ക് റൊമാന്റിക്കായ ഒരു ബന്ധമുണ്ടെന്നും അർത്ഥമാക്കാം. ഇത് പ്രണയത്തെയും ആകർഷണത്തെയും അതിന്റെ ഏറ്റവും തീവ്രമായ രൂപത്തിൽ സൂചിപ്പിക്കുന്നു.
6. ഏഞ്ചൽ കിസ്സ്
പങ്കാളി നിങ്ങളുടെ കൺപോളയിൽ സൗമ്യമായി ചുംബനം നൽകുമ്പോഴാണ് ഏഞ്ചൽ കിസ്സ് സംഭവിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ അവർ എപ്പോഴും നിങ്ങൾക്കായി ഉണ്ടാകുമെന്ന് കാണിക്കുകയും ചെയ്യുന്നു. ഇത് പിന്തുണയും ആശ്വാസവും നൽകുന്ന ഒരു ചുംബനമാണ്. ഇത് പലപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ശാന്തതയും സ്നേഹവും അനുഭവപ്പെടാൻ സഹായിക്കുന്നു. ഇരുവർക്കും പരസ്പരം ആരോഗ്യകരമായ ഒരു ബന്ധമുണ്ടെന്ന് കാണിക്കുന്ന ഒരുതരം സ്നേഹപ്രകടനമാണിത്.
Content Highlights: Discover the fascinating psychology of kissing! Learn about its benefits for relationships, different kiss types
Published: 28 Nov 2025, 09:30 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented