ഡേറ്റിങ്ങില്‍ ആയിരിക്കുമ്പോള്‍ നിങ്ങള്‍ എന്തൊക്കെ ചെയ്തിട്ടും ഒരിടത്തും എത്തുന്നില്ലെന്ന് എപ്പഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഗോസ്റ്റഡ്, ഫ്രണ്ട്‌സോണ്‍, ടോക്കിങ് സ്‌റ്റേജില്‍ മാത്രം നിന്ന് പോകാറുണ്ടോ ഡേറ്റിങ്? സത്യത്തില്‍ ഇത് വളരെ മടുപ്പുളവാക്കുന്ന പ്രവണതയാണ്. പങ്കാളിയുടെ ഷൂ ടൈ ചെയ്ത് കൊടുക്കുന്നതും അവരോടൊപ്പം ഡ്രൈവ് ചെയ്യുന്നതും മാത്രമല്ല ഡേറ്റിങ്. അതില്‍ കൂടുതല്‍ സമയവും പ്രയത്‌നവും ഡേറ്റിങ് ജീവിതത്തില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ തയ്യാറാവണം. പലപ്പോഴും മറ്റുള്ളവര്‍ക്ക് ഡേറ്റിങ് നല്ലൊരു അനുഭവം ആകുമ്പോള്‍ എന്തുകൊണ്ടാണ് തനിക്ക് അത് സാധിക്കാത്തതെന്ന് പലര്‍ക്കും ആശങ്കകളുണ്ടാകാം. ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യം ഒന്നുമല്ല. ഡേറ്റിങ്ങില്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും.

To advertise here,

റെഡ് ഫ്‌ളാഗുകളെയും ഗ്രീന്‍ ഫ്‌ളാഗുകളെയും തിരിച്ചറിയാം

വളരെ മോശമായ ഹാര്‍ട്ട് ബ്രേക്കുകള്‍ തടയാനായി നേരത്തെ തന്നെ ഡേറ്റിങ് സ്‌റ്റേജില്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഡേറ്റിങ്ങിന്റെ ആദ്യ ഘട്ടത്തില്‍ ഗ്രീന്‍ ഫ്‌ളാഗായി അഭിനയിക്കുന്ന പലരും ഉള്ളില്‍ പലതും ഒളിപ്പിച്ചുകൊണ്ടാണ് നിലനില്‍ക്കുന്നത്. പിന്നീട് പതിയെ അവരുടെ തനി സ്വഭാവം പുറത്ത് വരുന്നു. സംഭാഷണത്തില്‍ പതിയെ പതിയെ അവരുടെ ആധിപത്യം നിഴലിക്കുന്നു. നിങ്ങളോട് ചോദ്യങ്ങള്‍ മാത്രം വന്നു തുടങ്ങുന്നു. ചിലപ്പോള്‍ റെസ്‌റ്റോറന്റിലായിരിക്കുമ്പോള്‍ മെനു എടുക്കാൻ വരുന്നവരോടും ഭക്ഷണം വിളമ്പുന്നവരോടും മോശമായി പെരുമാറുന്നത് കണ്ടിട്ടുണ്ടാകും. 

സ്വകാര്യ നിമിഷങ്ങളില്‍ പോലും എക്‌സിനെ കുറിച്ച് മാത്രം സംസാരം കേള്‍ക്കേണ്ടി വരുന്ന അവസ്ഥ ചിന്തിച്ച് നോക്കൂ. ഇതൊക്കെ ഒന്നു ശ്രദ്ധിക്കുന്നത് നന്നാവും. ഗ്രീന്‍ ഫ്‌ളാഗുകളെ വിട്ടുകളയാതിരിക്കാനും ശ്രദ്ധിക്കണം. ചെറിയ കാര്യങ്ങള്‍ വരെ ശ്രദ്ധിച്ച് കേള്‍ക്കുകയും ഓര്‍ത്തു വെക്കുകയും ചെയ്ത് സ്വകാര്യതയെയും വ്യക്തിത്വത്തെയും മാനിക്കുന്ന വ്യക്തികളെ തിരഞ്ഞെടുക്കാം. ഈ രണ്ടും ഉള്ള ഒരാളെയാണ് കിട്ടിയതെങ്കില്‍ ജയന്റ് വീലില്‍ കേറിയ അവസ്ഥയാകും ജീവിതം.

വൈകാരികമായ പക്വത

നിങ്ങളുടെ പാര്‍ട്ണര്‍ ടെക്സ്റ്റ് ചെയ്യാന്‍ മണിക്കൂറുകള്‍ എടുക്കുമ്പോള്‍ വളരെയധികം വിഷണ്ണരാകാറുണ്ടോ ? അവര്‍ക്ക് തന്നെ ഇഷ്ടമല്ലാതാകുന്നുവെന്ന ചിന്ത ഇതിലൂടെ പതിയെ ഉടലെടുക്കുന്നു. കൂടാതെ തനിക്ക് എവിടെയാണ് പിഴച്ചതെന്നും താന്‍ ഒന്നിനും കൊള്ളില്ലെന്ന അപകര്‍ഷത ബോധവും ഇതിലൂടെ വരുന്നു. ഇവിടെയാണ് വൈകാരിക പക്വതയുടെ ആവശ്യമുയരുന്നത്. ഇത് ഡേറ്റിങ് ജീവിതത്തില്‍ വ്യക്തികള്‍ കൈവരിക്കേണ്ട സൂപ്പര്‍ പവറാണ്.

മറ്റൊരാളുമായി ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് തന്നെ വൈകാരികമായി ശക്തരാകണം. ഉത്കണ്ഠ, ഓവര്‍ തിങ്കിങ്, വെറുക്കപ്പെടുമോ എന്ന ഭയം എന്നിവയെല്ലാം ഒരു ബന്ധത്തെ ശിഥിലമാക്കും. വൈകാരിക പക്വത കൈവരിക്കുന്ന വ്യക്തികള്‍ക്ക് ബന്ധത്തില്‍ കൂടുതല്‍ സന്തോഷം കണ്ടെത്താനാകുന്നു. വഴക്കിടുന്നതും ഗോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കാനാകുന്നു.

ഇനി മുതല്‍ ഒരു കാര്യം ശ്രദ്ധിക്കാം. അടുത്ത പ്രാവശ്യം ഒരു ലേറ്റ് റിപ്ലൈ വരുമ്പോള്‍ മനസിനെ ശാന്തമാക്കാം. അവര്‍ ലേറ്റ് റിപ്ലൈ നല്‍കുമ്പോള്‍ അവര്‍ക്ക് നിങ്ങളെ വേണ്ടന്ന് ചിന്തിക്കാതെ സ്വന്തം മൂല്യത്തില്‍ ഉറച്ച് നില്‍ക്കുക. ഈ ഒരു ചെറിയ കാര്യം ശ്രദ്ധിക്കുന്നത് കൊണ്ട് ഡേറ്റിങ് ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരാനാകുന്നതാണ്. അതുകൊണ്ട് തന്നെ ആത്മാഭിമാനത്തിന് കോട്ടം സംഭവിക്കുന്നില്ല.

നല്ല സംഭാഷണങ്ങള്‍

ഡേറ്റിങ്ങിന്റെ ആത്മാവ് തന്നെ മനസ് തുറന്നുള്ള സംഭാഷണങ്ങളാണ്. ചെറിയ സംസാരത്തില്‍ തുടങ്ങി നിര്‍ത്താതെയുള്ള മണിക്കൂറുകളോളം ഉള്ളതില്‍ എത്തി നില്‍ക്കുന്നതാണ് ശരിയായ ഡേറ്റിങ് രീതി. ഇതിലൂടെ ഒരു കണക്ഷന്‍ ഉടലെടുക്കുന്നു. ഒരാളെപ്പറ്റി കൂടുതല്‍ അറിയാനുള്ള ജിജ്ഞാസയും അവരുടെ ദൗര്‍ബല്യങ്ങള്‍ അറിഞ്ഞു കൊണ്ട് അത് ശ്രദ്ധപൂര്‍വ്വം ശ്രവിക്കുന്നതും നല്ലൊരു സംഭാഷണത്തിന്റെ ഭാഗമാണ്. എന്ത് ചെയ്യണം എന്നതിലുപരി, ഒന്നിച്ച് എന്ത് ചെയ്യാമെന്നതില്‍ എത്തണം കാര്യങ്ങള്‍. എപ്പോഴും ഒരുത്തരോടൊരുത്തര്‍ പാഷ്യണേറ്റ് ആയിരിക്കാം അതിര്‍വരമ്പുകള്‍ അറിഞ്ഞ് കൊണ്ട് തന്നെ. മുന്‍കൂട്ടി ധാരണയുള്ള ചോദ്യത്തോരങ്ങളെക്കാള്‍ പുതിയത് പരീക്ഷിക്കാം.

തിരസ്‌കാരം അല്ലെങ്കില്‍ പിന്‍മാറ്റം

പലപ്പോഴും ഡേറ്റിങ്ങില്‍ ആളുകള്‍ക്ക് പറ്റുന്ന അബദ്ധം തിരസ്‌കരിക്കപ്പെടുമ്പോള്‍ അത് അവരുടെ മൂല്യത്തെ മുഴുവനായും നശിപ്പിക്കുമെന്ന തെറ്റിദ്ധാരണയാണ്. ഇത് വളരെ വേദാനാജനകമാണ്. ചേരേണ്ടതെ ചേരൂ എന്ന് പറയുന്ന പോലെ ഒരുപാട് തിരസ്‌കാരങ്ങള്‍ക്ക് ശേഷം ഒരു നല്ല ബന്ധത്തില്‍ നിലനില്‍ക്കാവുന്നതാണ്. തെറ്റായ ബന്ധങ്ങളില്‍ പോയി പെട്ട് പോകുന്നതിലും ഭേദം നല്ല ബന്ധങ്ങളില്‍ ഇന്‍വെസ്റ്റ് ചെയ്യുക എന്നതാണ്. അഥവാ തെറ്റായ ബന്ധത്തില്‍ പെട്ട് കഴിഞ്ഞ അതില്‍ നിന്നിറങ്ങുന്നത് ജീവിതത്തിലെ വലിയ പാഠമായി മാറുന്നു.

ആധികാരികത

ഒരിക്കലും വ്യക്തിത്വം കളഞ്ഞുകുളിച്ചാവരുത്‌ ഡേറ്റിങ്ങ് ജീവിതം കൂടുതല്‍ രസകരമാക്കാന്‍. ശക്തമായ ബന്ധങ്ങള്‍ കെട്ടിപ്പെടുക്കാനായി നാം നാമായി ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഒന്നും ഒരിക്കലും കൃത്രിമമാക്കരുത്. വേണമെങ്കില്‍ നില്‍ക്കുക, ഇല്ലെങ്കില്‍ പോവുക എന്ന ധാർഷ്ഠ്യം വെടിയുമ്പോള്‍ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകുന്നു. ഇതില്‍ തന്നെ നല്ലത് തിരഞ്ഞെടുത്ത് മോശം കാര്യങ്ങള്‍ വേണ്ടന്ന് വെക്കുക. പെര്‍ഫോമെന്‍സിന് പകരം സത്യത്തിന് ഇടം നല്‍കുക. കുറച്ച് ഉച്ചത്തില്‍ ചിരിക്കുന്നയാളാണ് നിങ്ങളെങ്കില്‍ അങ്ങനെ തന്നെ പങ്കാളിയോടും ഇരിക്കുക.