പനമരം: എസ്.എം.എ. രോഗബാധിതരായ മൂന്നുകുരുന്നുകൾക്കായി നാടൊന്നാകെ ഒരുമിച്ചിരിക്കുകയാണ്. ഇതിൽ ഒരു പങ്കാളിത്തമുറപ്പിച്ച് പനമരം ബദറുൽഹുദാ വിദ്യാർഥികളും രംഗത്തിറങ്ങി. ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയിലേക്ക് തങ്ങളാൽ കഴിയുന്നത് പൊതുജനങ്ങളിൽനിന്ന് സ്വരൂപിച്ച് നൽകുകയെന്ന ലക്ഷ്യത്തോടെ ബക്കറ്റ് ചാലഞ്ച് ആരംഭിച്ചു.

To advertise here,

പനമരം ബസ് സ്റ്റാൻഡ് പരിസരത്ത് ജനറൽ സെക്രട്ടറി ഡോ. പി. ഉസ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച കൂടി കളക്ഷൻ ചാലഞ്ച് തുടരും. ലഭ്യമാകുന്ന തുക തിങ്കളാഴ്ച നേരിട്ട് അവരുടെ വീട്ടിൽ എത്തിക്കും.