ഷാർജ : നാണയങ്ങൾ, സ്റ്റാമ്പുകൾ, പുരാവസ്തുക്കൾ എന്നിവ ശേഖരിക്കുന്ന യു.എ.ഇ.യിലെ മലയാളികളുടെ കൂട്ടായ്മയായ കേരള പ്രവാസി ഫിലാറ്റലിക് ആൻഡ് ന്യുമിസ്മാറ്റിക് അസോസിയേഷന്റെ മൂന്നാമത് വാർഷിക ജനറൽ ബോഡി യോഗവും പുതിയ കമ്മിറ്റി പുനസംഘടനാ തിരഞ്ഞെടുപ്പും നടന്നു.
എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷൻ ഷാർജ മെഗാ മാളിൽ സംഘടിപ്പിച്ച സ്റ്റാമ്പ് എക്സിബിഷൻ വേദിയിലാണ് ജനറൽ ബോഡി യോഗം ചേർന്നത്.
പുതിയ ഭാരവാഹികളായി ഉമ്മർ ഫാറൂക്ക് കുറ്റിച്ചിറ (പ്രസി.), കെ.പി.എ. റഫീഖ് രാമപുരം (സെക്ര.), മുഹമ്മദ് റാഫി പേരുമല (ട്രഷ.), ജോൺസൺ മാത്യൂ കേളകം, മായൻ കോഴിക്കോട് (വൈ.പ്രസി), ഇംതിയാസ് ഖുറൈഷി, ജോൾ പെല്ലിശ്ശേരി (ജോ.സെക്ര), ഹോബി ക്ലബ് കോ-ഓഡിനേറ്ററായി അൽത്താഫ് തലശ്ശേരി, മീഡിയ കൺവീനറായി നജ്മുദ്ധീൻ പുതിയങ്ങാടി, ഓഡിറ്ററായി. മുഹമ്മദ് ഹഫ്രാസ് മാഹി എന്നിവരെ തിരഞ്ഞെടുത്തു. പി.സി. രാമചന്ദ്രൻ കണ്ണൂർ, വിൽസൺ ലൂയിസ്, അബ്ദുൽ സലാം കല്യാശ്ശേരി എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.
ബഷീർ ടി.പി. ഒരുമനയൂർ, നിഷ ഷിബു ചാലക്കുടി, സറഫാസു നവാസ് കുറ്റ്യാടി, സാജിദ് പയ്യോളി, റെജുൽ ദാസ് തലശ്ശേരി, നസീർ പാലപ്പെട്ടി, പ്രിൻസ് ജോബ് ചാലക്കുടി എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
Published: 15 Nov 2026, 01:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented