ദുബായ് : നിക്ഷേപത്തട്ടിപ്പുകൾ നടത്തിയ സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വാലറ്റുകളും തുറക്കുന്നതിന് പണം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ഇവർ ഇരകളെ കണ്ടെത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന വ്യക്തികളെ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുകൾ നടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. അക്കൗണ്ടുകൾ തുറന്നാൽ അവയുടെ ലോഗിൻ വിവരങ്ങൾ കൈമാറാൻ ഇവർ വ്യക്തികളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ അക്കൗണ്ടുകളുടെ നിയന്ത്രണം ഏറ്റെടുത്ത് അവ നിയമവിരുദ്ധമായി ഉപയോഗിക്കുകയും കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണം കൈമാറുകയുമാണ് ചെയ്തിരുന്നത്.
നിയമവിരുദ്ധമായി ലഭിച്ച പണത്തിന്റെ സ്രോതസ്സ് മറച്ചുവെയ്ക്കാനായിരുന്നു ഇതുവഴി ലക്ഷ്യമിട്ടത്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് (സി.ഐ.ഡി.) അന്വേഷണത്തിന് നേതൃത്വം നൽകിയത്. ആളുകളുടെ സാമ്പത്തിക ആവശ്യങ്ങൾ ചൂഷണം ചെയ്ത് ബാങ്കിങ് വിവരങ്ങൾ കൈക്കലാക്കിയിരുന്ന സംഘത്തെയാണ് ദൗത്യത്തിലൂടെ പിടികൂടാൻ സാധിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങളെ നേരിടാനും സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും പൊതുസുരക്ഷ ശക്തമാക്കാനുമാണ് ദുബായ് പോലീസ് ശ്രമിക്കുന്നത്. വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വാലറ്റുകളും ഉപയോഗിക്കാൻ മറ്റുള്ളവരെ അനുവദിക്കരുത്. ഇത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും.
തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറ്റം ചെയ്യാനും അതിന്റെ യഥാർഥ സ്രോതസ്സ് മറച്ചുവയ്ക്കാനും ക്രിമിനൽ സംഘങ്ങൾ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്തേക്കാം. സംശായാസ്പദമായ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയിൽപെട്ടാൽ പോലീസ് ഐ, ഇ-ക്രൈം പ്ലാറ്റ്ഫോം, സ്മാർട്ട് ആപ്പ്, കോൾ സെന്റർ (901) എന്നിവ മുഖേന പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും പോലീസ് നിർദേശിച്ചു.
Published: 15 Nov 2026, 01:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented