കല്പറ്റ : യാത്രക്കാർക്ക് അപകട ഭീഷണിയുയർത്തുകയാണ് പ്രധാന റോഡുകളിലടക്കുമുള്ള ചെറുതും വലുതുമായ കുഴികൾ. ദേശീയപാതയിലും ഇടറോഡുകളിലുമെല്ലാം ഇത്തരത്തിൽ അപകടങ്ങൾ പതിയിരിക്കുന്ന കുഴികളുണ്ട്. ചെറിയ കുഴികളും കല്ല് ഇളകി മാറിയതുമെല്ലാം ആരും ഗൗരവത്തിലെടുക്കുന്നില്ലെങ്കിലും ഇത് ഉയർത്തുന്ന അപകടഭീഷണി വലുതാണ്.
കല്പറ്റ പള്ളിത്താഴെ റോഡിലും മൈതാനിപ്പള്ളിക്ക് സമീപമുളള ജങ്ഷനിലുമാണ് ഇത്തരത്തിലുള്ള കുഴികൾ കൂടുതൽ. മൂന്നുറോഡുകൾ സംഗമിക്കുന്ന മൈതാനിപ്പള്ളിക്ക് സമീപമുളള ജങ്ഷനിൽ കുഴികൾ കാരണം റോഡ് തകർന്നുവെന്നുതന്നെ പറയാം.
പള്ളിത്താഴെ റോഡിലേക്ക് ഇറങ്ങുന്ന ഇറക്കത്തിലാണ് നിറയെ കുഴികളുള്ളത്. ജങ്ഷനും ഇറക്കവും വളവും നിറഞ്ഞ ഭാഗത്തെ കുഴികൾ കൂടുതൽ അപകടഭീഷണിയുയർത്തുകയാണ്.
മുണ്ടേരി, മുണ്ടേരി കുടുംബാരോഗ്യകേന്ദ്രം, മുണ്ടേരി ജി.വി.എച്ച്.എസ്.എസ്., ഫാത്തിമാമാതാ ആശുപത്രി, മണിയങ്കോട്, കോട്ടത്തറ, മരവയലിലെ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്‌റ്റേഡിയം, എമിലി തുടങ്ങി നിരവധി പ്രദേശങ്ങളിലേക്ക് പോകാനുള്ള ആശ്രയമാണ് പള്ളിത്താഴെ റോഡ്. ടൗണിലെ തിരക്ക് ഒഴിവാക്കി സിവിൽ സ്‌റ്റേഷൻ ഉൾപ്പെടെയുള്ള സ്ഥലത്തേക്ക് പോകാനും പള്ളിത്താഴെ റോഡിനെ ആശ്രയിക്കാറുണ്ട്.
എപ്പോഴും വാഹനങ്ങൾ നാലു ഭാഗത്തേക്ക് പോയിക്കൊണ്ടിരിക്കുന്ന ഭാഗത്താണ് റോഡിന്റെ തകർച്ചയും. ഇരുചക്രവാഹനങ്ങളാണ് കൂടുതലും പ്രയാസപ്പെടുന്നത്. കുഴിയില്ലാത്ത ഭാഗത്തിലൂടെ വെട്ടിച്ചാണ് വാഹനങ്ങൾ കടന്നു പോകുന്നത്.
കയറ്റം കയറി പോകുന്ന വാഹനങ്ങളിൽ ചിലത് കുഴിയിൽ ചാടി പോവുകയും വാഹനം നിന്നുപോവുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്. രാത്രിയാണ് ഏറ്റവുംകൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്.
പള്ളിത്താഴെ റോഡിൽതന്നെ പാലം കഴിഞ്ഞുള്ള വളവിലും നിറയെ കുഴികളാണ്. മഴ പെയ്ത് വെള്ളം കെട്ടിനിൽക്കുമ്പോൾ കുഴിയുള്ളതായി മനസ്സിലാവുകയുമില്ല. ഇതും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മൈതാനിപള്ളിക്ക് സമീപത്തെ ജങ്ഷനിലെ കുഴികൾ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ ബൈപ്പാസ് ജങ്ഷനു സമീപമുള്ള കുഴി
ദേശീയപാതയിലും കുഴി
കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ ബൈപ്പാസ് ജങ്ഷന് സമീപമുള്ള റോഡരികിലെ കുഴിയും അപകടഭീഷണിയുയർത്തുന്നുണ്ട്. വളവിലുള്ള കുഴി പെട്ടെന്ന് കാണുകയുമില്ല. കുഴിയുടെ തൊട്ടടുത്ത് എത്തുമ്പോഴാണ് ഡ്രൈവർമാർ കുഴി കാണുക. ഇൗ ഭാഗത്ത് റോഡിൽ നടപ്പാതയില്ലാത്തതു കാരണം കാൽനട യാത്രക്കാർക്കും പ്രയാസമാണ്. റോഡിൽ അപകടഭീഷണിയുയർത്തുന്ന കുഴികൾ താത്കാലികമായെങ്കിലും അടയ്ക്കണമെന്നാണ് ആവശ്യം.
Published: 09 Nov 2026, 01:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented