കല്പറ്റ : നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മരിച്ച ദേവികയുടെ വീട് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചു. ദേവികയുടെ അച്ഛൻ സന്തോഷ് കുമാർ, അമ്മ സരിത, സഹോദരൻ ദേവാനന്ദ് എന്നിവരെ ആശ്വസിപ്പിച്ചു.

To advertise here,

കുടുംബത്തിന്‌ എല്ലാ പിന്തുണയും ഉറപ്പുനൽകി. മൂന്നു കുട്ടികളെ വാഹനമിടിച്ചുകൊന്ന കേസിൽ പ്രതികൾക്ക്‌ അനുകൂലമായ നിലപാടാണ്‌ തുടക്കംമുതൽ പോലീസ്‌ സ്വീകരിച്ചതെന്ന്‌ എം.വി. ഗോവിന്ദൻ പറഞ്ഞു. കേസ്‌ അട്ടിമറിക്കാനാണ്‌ പോലീസ്‌ ശ്രമിച്ചത്‌.

കേസ്‌ തേച്ചുമാച്ചു കളയാനുള്ള ശ്രമത്തെ ഏതുവിധേനയും സി.പി.എം. എതിർക്കുമെന്നും കുടുംബത്തിന്‌ എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടറി കെ. റഫീഖ്‌, ജില്ലാ സെക്രട്ടേറിയറ്റംഗം എം. മധു, എരിയാ സെക്രട്ടറി വി. ഹാരിസ്‌ എന്നിവരും ഒപ്പമുണ്ടായിരുന്നു.