പുല്പള്ളി : വരൾച്ചാ പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി മുള്ളൻകൊല്ലി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും തോടുകളിലും കൈത്തോടുകളിലും ജനകീയപങ്കാളിത്തത്തോടെ തടയണകൾ നിർമിക്കാനാരംഭിച്ചു. കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, വിവിധ സന്നദ്ധസംഘടനകൾ, കൂട്ടായ്മകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് താത്കാലിക തടയണകളൊരുക്കുന്നത്.
പഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ ഒഴുകുന്ന കടമാൻതോട്, മുദ്ദള്ളിത്തോട്, കന്നാരംപുഴ എന്നിവയിലാണ് പ്രധാനമായും തടയണകൾ നിർമിക്കുന്നത്. തടയണകളിൽ പരമാവധി വെള്ളം തടഞ്ഞുനിർത്തി സംഭരിക്കാനും അതുവഴി സമീപത്തെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് താഴാതെ സംരക്ഷിക്കാനും കൃഷിയാവശ്യങ്ങൾക്കുള്ള ജലസേചനം ഉറപ്പുവരുത്താനുമാണ് ലക്ഷ്യമിടുന്നത്. ശനിയാഴ്ച രാവിലെ ചണ്ണോത്തുകൊല്ലിയിലെ തറപ്പത്തുകവല തോട്ടിലെ പത്തിടങ്ങളിൽ ജനകീയപങ്കാളിത്തത്തോടെ താത്കാലിക തടയണകൾ നിർമിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വർഗീസ് മുരിയൻകാവിൽ, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷൈനി സണ്ണി തുടങ്ങിയവർ നേതൃത്വംനൽകി. വരുംദിവസങ്ങളിൽ പഞ്ചായത്തിലെ മറ്റിടങ്ങളിലും തടയണകൾ നിർമിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Published: 20 Sept 2026, 03:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented