കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രസർക്കാർ അനുവദിച്ചത് തുച്ഛമായ തുകയാണെന്ന് ടി. സിദ്ദിഖ് എംഎൽഎ. വയനാട്ടിലെ ജനങ്ങളോട് മാനുഷികപരിഗണന പോലും കാണിച്ചില്ല. ജനങ്ങൾ സംശയിച്ചതുപോലെ കേവലം ഫോട്ടോഷൂട്ടിന് മാത്രമായാണ് പ്രധാനമന്ത്രി ദുരന്തബാധിതമേഖല സന്ദർശിച്ചത്. കേന്ദ്രത്തിന്റെ നിലപാട് രാഷ്ട്രീയവിവേചനമാണെന്നും വിഷയത്തിൽ കേരളത്തിലെ രണ്ട് കേന്ദ്ര സഹമന്ത്രിമാർ പ്രതികരിക്കണമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു. 2221 കോടി രൂപ ആവശ്യപ്പെട്ടിടത്ത് കേന്ദ്രം അനുവദിച്ചത് 260.56 കോടി രൂപ മാത്രമാണ്.

To advertise here,