ഗൂഡല്ലൂർ : മസിനഗുഡിയിലെ പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമാക്കുന്ന നടപടികളിൽനിന്ന്‌ വനംവകുപ്പ് പിന്മാറണമെന്നാവശ്യപ്പെട്ട് കർഷകസംഘം ധർണ നടത്തി.

To advertise here,

സമരം കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ദില്ലി ബാബു ഉദ്ഘാടനംചെയ്തു. കർഷകസംഘം നീലഗിരി ജില്ലാ സെക്രട്ടറി എ. യോഹന്നാൻ അധ്യക്ഷതവഹിച്ചു.

സി.പി.എം. ജില്ലാ സെക്രട്ടറി വി.എ. ഭാസ്‌കരൻ മുഖ്യപ്രഭാഷണം നടത്തി.

കർഷകസംഘം ജില്ലാ പ്രസിഡന്റ് എം.എ. കുഞ്ഞുമുഹമ്മദ്, കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ഒ. സുദർശൻ, കെ. മൊയ്തീൻ, ആർ. നസീർ, കെ.എ. നരസിംഹം, സി. വർഗീസ്, സി.കെ. മണി, ഡി.ജെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

സമരപ്പന്തലിൽ എത്തിയ മന്ത്രി വണ്ണിയരശിന് നിവേദനം നൽകി.

ആവശ്യങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും ചെന്നൈയിൽ വനംവകുപ്പ്‌ മന്ത്രിയെ കാണാനും അദ്ദേഹത്തിനൊപ്പം നീലഗിരി നേതാക്കളുടെ സാന്നിധ്യത്തിൽ യോഗം നടത്താമെന്നും മന്ത്രി ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു.