സുൽത്താൻബത്തേരി : പഴുപ്പത്തൂരിലെ അങ്കണവാടി കെട്ടിടത്തിന്റെ നിർമാണം ഇഴയുന്നതായി പരാതി. ഒരുവർഷമായിട്ടും കെട്ടിടത്തിന്റെ ഒരുനില വാർത്തിട്ടതല്ലാതെ മറ്റുപ്രവൃത്തികളൊന്നും നടക്കുന്നില്ല. നിർമിതികേന്ദ്രയ്ക്കാണ് നിർമാണച്ചുമതല.മൂന്നുവർഷത്തോളമായി വാടകക്കെട്ടിടത്തിലാണ് അങ്കണവാടി പ്രവൃത്തിക്കുന്നത്. നാലായിരംരൂപയാണ് വാടക. എത്രയുംവേഗം കെട്ടിടനിർമാണം പൂർത്തിയാക്കി അങ്കണവാടി അതിൽ പ്രവർത്തനം തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 1983-ൽ എം. കമലം സഹകരണമന്ത്രിയായിരിക്കുമ്പോൾ ബത്തേരി ബ്ലോക്കിൽ അനുവദിച്ച മൂന്ന് അങ്കണവാടികളിലൊന്നാണിത്. ആദിവാസിവിഭാഗക്കാർ കൂടുതലുള്ള പ്രദേശത്ത് കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിച്ചത്. അന്നത്തെ കെട്ടിടവും പിന്നീടുണ്ടാക്കിയ കെട്ടിടവും അപകടാവസ്ഥയിലായി പൊളിച്ചുനീക്കി മൂന്നാമത് കെട്ടിടമാണ് ഇപ്പോൾ പണിയുന്നത്.

To advertise here,