
കല്പറ്റ: മഴക്കെടുതിയിൽ തകർന്ന റോഡുകൾ, പാലങ്ങൾ എന്നിവയുടെ പുനർനിർമാണം സംസ്ഥാന ദുരന്ത പ്രതികരണ നിധി ഉപയോഗിച്ച് ചെയ്യുന്നതിന് ബന്ധപ്പെട്ട് വകുപ്പുകൾ ഇടപെടൽ നടത്തണമെന്ന് കളക്ടർ വി. ചെൽസാസിനി നിർദേശിച്ചു.
കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ. ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. പുഴകളുടെയും തോടുകളുടെയും ഓരങ്ങളിൽ നിർമിച്ച വീടുകളുടെ സുരക്ഷ ഉറപ്പാക്കാൻ സംരക്ഷണ ഭിത്തികൾ നിർമിക്കണമെന്ന് മന്ത്രിയുടെ പ്രതിനിധി വി.എ. മജീദ് നിർദേശിച്ചു.
വനമേഖലയിൽ എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ഫെൻസിങ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുല്പള്ളി ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ അന്താരാഷ്ട്ര ആർച്ചറി അക്കാദമി സ്ഥാപിക്കുന്നതിന്റെ നിലവിലെ സ്ഥിതി യോഗം വിലയിരുത്തി.
മൂപ്പൈനാട് മൊബൈൽ മൾട്ടി പർപ്പസ് ഷെൽട്ടർ ഹോമിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തി നിർമാണപ്രവൃത്തി ആരംഭിക്കാനും യോഗത്തിൽ തീരുമാനിച്ചു. എ.ഡി.എം. കെ. അജീഷ്, ജില്ലാ പ്ലാനിങ് ഓഫീസർ എം. കമാലുദ്ദീൻ എന്നിവർ പങ്കെടുത്തു.
Content Highlights: Wayanad Collector V. Chelsasini directed departments to utilise disaster response funds for rebuilding roads and bridges damaged by rains during the District Development meeting.
Published: 28 Nov 2026, 09:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented